കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കര്‍ അരിച്ച് പെറുക്കി സിബിഐ, കിട്ടിയത് ഇത്

Google Oneindia Malayalam News

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് സിബിഐ. സിസോദിയയുടെ വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രണ്ടിടത്ത് നടത്തിയ പരിശോധനയിലും സിബിഐക്ക് ഒന്നും കിട്ടിയില്ലെന്നും തനിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുകയാണ് എന്നും മനീഷ് സിസോദിയ പ്രതികരിച്ചു.

മനീഷ് സിസോദിയയുടെ ഗാസിയാബാദ് ബാങ്കിലുളള ലോക്കറാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധിച്ചത്. ''ലോക്കറില്‍ 70,000 രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. അത് തന്റെ ഭാര്യയുടേയും മക്കളുടേയുമാണ്. തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടും ബാക്ക് ലോക്കര്‍ പരിശോധിച്ചിട്ടും പ്രധാനമന്ത്രിക്ക് ഒന്നും കിട്ടിയില്ല എന്നതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി ഉത്തരവിട്ട എല്ലാ പരിശോധനകളിലും തനിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ് കി്ട്ടിയിരിക്കുകയാണ്'', മനീഷ് സിസോദിയ പ്രതികരിച്ചു.

ദേശീയ അധ്യക്ഷനെ മാറ്റാന്‍ ബിജെപി; നദ്ദയ്ക്ക് ഇനി അവസരമില്ല, പകരം വരിക മോദിയുടെ ഈ വിശ്വസ്തന്‍ദേശീയ അധ്യക്ഷനെ മാറ്റാന്‍ ബിജെപി; നദ്ദയ്ക്ക് ഇനി അവസരമില്ല, പകരം വരിക മോദിയുടെ ഈ വിശ്വസ്തന്‍

manish

പരിശോധനയോട് തങ്ങള്‍ സഹകരിച്ചുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ നല്ല രീതിയിലാണ് പെരുമാറിയത് എന്നും സിസോദിയ പറഞ്ഞു. ജന്മാഷ്ടമി ദിവസമാണ് സിബിഐ തന്റെ വീട് റെയ്ഡ് ചെയ്തത്. ഓഗസ്റ്റ് 19ന് നടന്ന പരിശോധനയില്‍ ലോക്കറിന്റെ താക്കോല്‍ സിബിഐ പിടിച്ചെടുത്തിരുന്നു. ലോക്കറും മറ്റ് രേഖകളും പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ലെങ്കിലും മുകളില്‍ നിന്ന് ഉത്തരവുളളത് കൊണ്ട് അവര്‍ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും മനീഷ് സിസോദിയ പ്രതികരിച്ചു. മനീഷ് സിസോദിയയും ഭാര്യയും ലോക്കര്‍ പരിശോധനയ്ക്കിടെ ബാങ്കില്‍ സന്നിഹിതരായിരുന്നു.

അത്ഭുതങ്ങള്‍ മറഞ്ഞിരിക്കുന്ന അംബാനിയുടെ അന്റിലിയ; വീട്ടിനുള്ളില്‍ എന്തൊക്കെയുണ്ടെന്നറിയാമോ?

2021-2022 വര്‍ഷത്തെ ദില്ലി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് സിബിഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മനീഷ് സിസോദിയ അടക്കം 15 പേര്‍ക്കെതിരെയാണ് കേസ്. ഓഗസ്റ്റ് 19ന് സിസോദിയയുടെ വീട് അടക്കം ദില്ലിയിലെ 11 ഇടങ്ങളായി സിബിഐ പരിശോധന നടത്തിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങളെന്ന് സിസോദിയ ആരോപിക്കുന്നു. നരേന്ദ്ര മോദിക്ക് പകരക്കാരനായുളള അരവിന്ദ് കെജ്രിവാളിന്റെ വരവിന് തടയിടാനാണ് ശ്രമം എന്നും സിസോദിയ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരുകളെ ഉന്മൂലനം ചെയ്യുന്ന സീരിയല്‍ കില്ലര്‍മാരെ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ദില്ലി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സിസോദിയ കുറ്റപ്പെടുത്തി.

English summary
This is what CBI got in raids at Delhi Deputy Chief Minister Manish Sisodia's bank locker and house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X