കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് വിംഗ്ലീഷ് വെറുമൊരു സിനിമാപ്പേരല്ല... ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ കഥയാണ്!

  • By Kishor
Google Oneindia Malayalam News

നമസ്‌തേ.. പ്രണാമം.. ഇങ്ങനെയൊക്കെ അധ്യാപകരെ അഭിവാദനം ചെയ്യുന്ന വിദ്യാര്‍ഥികളുണ്ട്. ഉണ്ട് എന്നല്ല അങ്ങനെയുള്ളവരാണ് ഗ്രാമപ്രദേശങ്ങളില്‍ കൂടുതലും. പ്രദേശിക ഭാഷയിലും കൂടിപ്പോയാല്‍ ഹിന്ദിയിലും ആശയ വിനിമയം നടത്തുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് ഒരു അപവാദമാണ് കാണ്‍പൂരിലെ ദേഹാതിലുള്ള ഈ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍. ഇവിടെ കുട്ടികള്‍ അധ്യാപകരോട് രാവിലെ പറയുക നമസ്‌തേ എന്നല്ല, ഗുഡ് മോര്‍ണിംഗ് എന്നാണ്.

<strong>ബൈ ബൈ പേപ്പർ! സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ലോക്കര്‍.. ലക്ഷങ്ങളാണ് ലോക്കറില്‍!</strong>ബൈ ബൈ പേപ്പർ! സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ലോക്കര്‍.. ലക്ഷങ്ങളാണ് ലോക്കറില്‍!

വെറുമൊരു ഗുഡ് മോര്‍ണിങില്‍ തീരുന്നില്ല ഈ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ വിശേഷങ്ങള്‍. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികളെപ്പോലെ തന്നെ ഇവിടത്തെ കുട്ടികളും ഇംഗ്ലീഷില്‍ സംസാരിക്കും. രാവിലത്തെ പ്രാര്‍ഥനയും ഇംഗ്ലീഷില്‍ തന്നെ. പൂര്‍ണമായും ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പാറ്റേണിലാണ് ഭദര്‍സയിലുള്ള ഈ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തന്നെ പറയാം.

school-children

ഹെഡ്മാസ്റ്ററായ സഫര്‍ ആലമാണ് സ്‌കൂളിലെ വിപ്ലവകരമായ ഈ മാറ്റത്തിന് പിന്നില്‍. ആലത്തെ തിങ്കളാഴ്ച ലഖ്‌നൊവില്‍ വെച്ച് ഗവര്‍ണര്‍ ആദരിക്കുകയും ചെയ്തു. ലോകം മൊത്തം സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. നമ്മുടെ കുട്ടികളും ഇംഗ്ലീഷ് പഠിച്ചേ പറ്റൂ - ആലത്തിന്റെ വാക്കുകളാണിത്. ഹിന്ദിയും മറ്റ് വിഷയങ്ങളും പഠിക്കുന്നതിനോടൊപ്പം തന്നെ സ്‌കൂളിലെ 150ലധികം കുട്ടികളും ഇംഗ്ലീഷ് പഠിക്കുന്നുണ്ട്.

സെപ്തംബര്‍ 5 അധ്യാപക ദിനത്തിലാണ് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് കാണ്‍പൂരിലെ ദേഹാതിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ സഫര്‍ ആലമിനെ ആദരിച്ചത്. കുട്ടികള്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യം നല്‍കാനായി ഇംഗ്ലീഷ് ദിനപ്പത്രങ്ങള്‍, റേഡിയോ, സി ഡി, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്റെ സംഭാവന കുട്ടികള്‍ പോലും എടുത്തുപറയുന്നുണ്ട്.

English summary
Read the story of primary school in Bhadarsa village runs on an English medium school pattern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X