'കോലിയെ ടെക്‌നിക്ക് പഠിപ്പിച്ചത് ഞാന്‍'; തള്ളലുമായി ആത്മീയ ഗുരു ഗുര്‍മീത് റാം റഹീം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും മിന്നുന്ന ഫോമില്‍ കളിച്ചുവരികയാണ്. കോലി വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതും സെഞ്ച്വറി അടിക്കുന്നതും ഒക്കെ പുതുമയല്ലാതായിട്ടുണ്ട്. ഇപ്പോഴിതാ ദേരാ സച്ചാ സൗദാ സംഘടനയുടെ ആത്മീയഗുരു ഗുരമീത് റാം റഹീം പറയുന്നു കോലിക്ക് ടെക്‌നിക്കുകള്‍ പഠിപ്പിച്ചത് താനാണെന്ന്.

ഒരു അഭിമുഖത്തിലാണ് താന്‍ കോലിക്ക് ഉപദേശം നല്‍കിയതായി ഇയാള്‍ അവകാശപ്പെടുന്നത്. തന്റെ ഉപദേശം ഗുണം ചെയ്‌തെന്നും ഇത് കോലിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും ഗുര്‍മീത് പറയുന്നു. മികച്ച തുടക്കം വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കോലിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കഠിനമായ രീതിയില്‍ പ്രാക്റ്റീസ് ചെയ്യാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും താന്‍ ഉപദേശിച്ചെന്നും ഗുര്‍മീത് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയപ്പോള്‍ തനിക്ക് നന്ദി പറയാന്‍ കോലി മടിച്ചില്ലെന്നും ബാബ തള്ളിവിടുന്നുണ്ട്.

gurmeet-ram-rahim

അതിനിടെ തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറിനേടുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിനേടിയതോടെയാണിത്. നേരത്തെ മൂന്ന് തുടര്‍ച്ചയായ പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിച്ച ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് കോലി മറികടന്നത്.


English summary
This religious leader claims he taught Virat Kohli how to score big runs
Please Wait while comments are loading...