കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ എംപി ആക്കിയതെന്തിന്; പാര്‍ലമെന്റില്‍ സംപൂജ്യന്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റില്‍ ഇതിഹാസതാരവും നിരവധി റെക്കോര്‍ഡുകളുമൊക്കെ കൈവരിച്ച താരമാണെങ്കിലും എംപി എന്ന നിലയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംപൂജ്യനാണെന്ന് വിമര്‍ശനം. വിമര്‍ശനം മാത്രമല്ല, പാര്‍ലമെന്റില്‍ സച്ചിന്റെ അറ്റന്‍ഡന്‍സും പെര്‍ഫോര്‍മന്‍സും എടുത്തു നോക്കിയാല്‍ ആര്‍ക്കും മനസിലാകുന്ന കാര്യമാണിത്. സച്ചിന്‍ പാര്‍ലമെന്റിലെത്താത്തത് ഇപ്പോള്‍ എംപിമാര്‍ക്കിടയില്‍ തന്നെയാണ് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളത്.

എന്‍സിപി, എംപി, ഡി പി ത്രിപാഠിയും സമാജ് വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാളുമാണ് സച്ചിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ലമെന്റില്‍ വരാന്‍ താത്പര്യമില്ലാത്തവരെ മേലില്‍ അംഗങ്ങളാക്കരുതെന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം ഒരു തവണപോലും സച്ചിന്‍ പാര്‍ലമെന്റിലെത്താത്തതാണ് എംപിമാരെ ചൊടിപ്പിച്ചത്.

sachin

2012 ജൂണിലാണ് സച്ചിന്‍ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമായത്. ഇന്ത്യന്‍ ടീമില്‍ കളിക്കുകയായിരുന്ന ആ വര്‍ഷം സച്ചിന്‍ പാര്‍ലമെന്റില്‍ എത്തിയില്ല. 2013ല്‍ ആവട്ടെ മൂന്നുതവണ മാത്രമാണ് പാര്‍ലമെന്റിലെത്തിയത്. 2013 നവംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ഈ വര്‍ഷം ഒരു തവണപോലും പാര്‍ലമെന്റ് പടി കടന്നിട്ടില്ലെന്നതാണ് അതിശയകരം.

മികച്ച കളിക്കാരനെന്ന നിലയില്‍ സമൂഹത്തോടുള്ള സച്ചിന്റെ ഇടപെടല്‍ പാര്‍ലമെന്റിലും തുടരുമെന്നാണ് ആരാധകരും കോണ്‍ഗ്രസും കണക്കു കൂട്ടിയിരുന്നതെങ്കിലും, സച്ചിന് പാര്‍ലമെന്റില്‍ പോകാന്‍ ഒട്ടും താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അറ്റന്‍ഡന്‍സ് ബോധ്യപ്പെടുത്തുന്നു. സിനിമാ താരങ്ങളെയും കായിക താരങ്ങളെയുമൊക്കെ പാര്‍ലമെന്റിലെത്തിക്കുകയും പിന്നീടവര്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം മാത്രമല്ല, മികച്ച മറ്റു പാര്‍ലമെന്റേറിയന്മാര്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തല്‍ കൂടിയാകും അത്.

English summary
This Year Sachin Tendulkar Yet to Attend Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X