Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂത്തുകുടിയില്‍ വേദാന്ത കമ്പനിക്ക് തിരിച്ചടി; നിര്‍മാണത്തിന് സ്റ്റേ, പിന്നോട്ടില്ലെന്ന് നാട്ടുകാര്‍

മധുര: പരിസ്ഥിതി മലീനകരണമുണ്ടാക്കുന്നുവെന്ന് ആരോപണം നേരിടുന്ന വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് (ഇന്ത്യ) കമ്പനിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. തൂത്തുകുടിയിലെ കമ്പനിയുടെ പുതിയ പ്ലാന്റ് നിര്‍മാണം ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്‌റ്റേ ചെയ്തു.

പ്ലാന്റ് വിപുലീകരണത്തിനെതിരെ ചൊവ്വാഴ്ച നടന്ന ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദാന്ത കമ്പനിക്ക് നല്‍കിയ പാരസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.

Photo

ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ജി പരിഗണിച്ച കോടതി വിധി പറയാന്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് സമരം ശക്തമായതും വെടിവയ്പ്പുണ്ടായതും സാഹചര്യങ്ങള്‍ മാറിമറിഞ്ഞതും. കമ്പനി പൂട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകയായ ഫാത്തിമ ബാബുവാണ് സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം സുന്ദര്‍, അനിത സുമന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍മാണം തടഞ്ഞിരിക്കുന്നത്. ഇവിടെ ഒരു പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാനുള്ള നീക്കം കമ്പനി നടത്തുകയായിരുന്നു. ഇതാണ് തടഞ്ഞിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. 2009ലാണ് വേദാന്ത കമ്പനിക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ പാരസ്ഥിതിക അനുമതി നല്‍കിയത്. പിന്നീട് 2015ലും 2016ലും കേന്ദ്രം ഇത് പുതുക്കി നല്‍കി. പരിസ്ഥിതിക്കുണ്ടായ നഷ്ടം കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ഫാത്തിമ ബാബു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2013ല്‍ കമ്പനിയില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടാകുകയും പ്രദേശവാസികള്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കമ്പനിക്ക് 100 കോടി രൂപ പിഴയിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+