ഹിന്ദു തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്ന് യോഗി ആദിത്യനാഥ്
Recommended Video

ലഖ്നൊ: ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദം സംബന്ധിച്ച പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച് ബുദ്ധികൊണ്ട് പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവര്‍ രാജ്യവിരുദ്ധരാണെന്നും രാജ്യത്തെ ജനങ്ങള്‍ അവരോട് പൊറുക്കരുതെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെടുന്നു. ഞായറാഴ്ച ലഖ്നൊവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
രാജ്യത്തെ ഏക മതം സനാതന ധര്‍മമാണെന്നും ബാക്കിയുള്ളത് വ്യത്യസ്ത വിശ്വാസങ്ങളെയും ആരാധനാ രീതിയും പിന്തുടരുന്നവരാണെന്നും സെക്കുലറിസം എന്നൊന്ന് രാജ്യത്തില്ലെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണ് സെക്കുലറിസമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ വ്യക്തികള്‍ക്കും അവരുടെ വിശ്വാസവും ആരാധനാ രീതിയും പിന്തുടരാനുള്ള അവകാശമുണ്ടെന്നും ഹിന്ദു തീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടേയും പേരില്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ടല്ല തലയുയര്‍ത്തി നില്‍ക്കേണ്ടതെന്നും ആദിത്യനാഥ് ചൂണ്ടിക്കാണിക്കുന്നു.

ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍!!
സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ചുകൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് കമല്‍ ഹാസന് ഉന്നയിക്കുന്ന ചോദ്യം. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്നും അക്കാരണം കൊണ്ടാണ് ഇത്തരക്കാര്‍ ഭീഷണിയുമായി രംഗത്തെത്തുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ആനന്ദവികടനിലെ ലേഖനത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകള്‍ താരത്തിനെതിരെ ആക്രമണവുമായി രംഗത്തെത്തുന്നത്.

സിനിമകള്‍ ബഹിഷ്കരിക്കണം
ഹിന്ദു തീവ്രവാദം രാജ്യത്തുണ്ടെന്ന് ചൂണ്ടിക്കാണിച്ച കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് താരത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നും നടനെയും കുടുംബത്തെയും ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു. പണ്ഡിറ്റ് അശോക് ശര്‍മയ്ക്ക് പിന്നാലെ ഹിന്ദുമഹാസഭ മീററ്റ് യൂണിറ്റ് അധ്യക്ഷനായ അഭിഷേക് അഗര്‍വാളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

നടനെതിരെ കേസ്
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തോടെ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാരാണസി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ താരത്തിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ കമലേഷ് ചന്ദ്ര ത്രിപാഠിയാണ് കമല്‍ ഹാസന് മതവികാരം വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഹര്‍ജി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 500, 511, 298, 295, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹാഫിസ് സയീദും കമല്‍ ഹാസനും
കമല്‍ ഹാസന് മനോരോഗിയാണെന്നും മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി എംപി വിനയ് കട്ടാര്‍ രംഗത്തെത്തിയത്. കമല്‍ ഹാസനെ പാക് ഭീകരന് ഹാഫിസ് സയീദിനോടുപമിച്ച് ബിജെപി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജിവിഎല്‍ നരസിംഹറാവു രംഗത്തെത്തിയിരുന്നു.

കോളം വിവാദത്തില്‍
തമിഴ് മാസിക ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് ഉലകനായകന് രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഹിന്ദു വലതുപക്ഷക്കാര്‍ക്കിടയില്‍ തീവ്രവാദികളുണ്ടെന്ന കാര്യം മറക്കാന്‍ കഴിയില്ലെന്നും താരം ലേഖനത്തില്‍ കുറിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന് നേരത്തെ രംഗത്തെത്തിയിരുന്നു. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് കമല്‍ ഹാസന്റെ ആഹ്വാനം. പ്രമിഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍. ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിന്റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും താരം കോളത്തില്‍ കുറിയ്ക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications