'പഹൽഗാം ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികൾ'; പ്രകോപനവുമായി പാക് ഉപപ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്-ഇന്ത്യ ബന്ധം വഷളായതിന് പിന്നാലെ പ്രകോപനവുമായി പാക് ഉപപ്രധാനമന്ത്രി ഇഷാക് ദാർ. പഹൽഗാം ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര പോരാളികളാണെന്നാണ് ഇഷാക് ദാറിന്റെ വിവാദ പ്രസ്താവന. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധത്തിന് സമാനമാണെന്നും ദാർ പറഞ്ഞു.
'പാക്കിസ്ഥാനിലെ 200 മില്യൺ ജനങ്ങൾക്ക് വെള്ളം വേണം. അതുകൊണ്ട് തന്നെ വെള്ളം തരുന്നത് അവർക്ക് തടയാനാകില്ല. ഇതൊരു യുദ്ധാഹ്വാനമാണ്. ഒരു മരവിപ്പിക്കലും കടന്നുകയറ്റവും അംഗീകരിക്കില്ല', ദാർ പറഞ്ഞു. നേരത്തേ പാക് സർക്കാരും ഇത് സംബന്ധിച്ച് പ്രതികരിച്ചു. ' സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാനോ വഴിതിരിച്ച് വിടാനോ ഉള്ള ഏതൊരു ശ്രമവും തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കലാണ്. ഇതിനെ യുദ്ധ നടപടിയായി കണക്കാക്കും', എന്നായിരുന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ സമിതി പ്രസ്താവന ഇറക്കിയത്.

പാക്കിസ്ഥാനെ ഉപദ്രവിച്ചാൽ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നൽകുനെന്ന് പാക്ക് പ്രതിരോധ മന്ത്രിയും പ്രതികരിച്ചിരുന്നു. 'ഇന്ത്യയിലെ ഞങ്ങളുടെ പൗരൻമാരെ ഉപദ്രവിച്ചാൽ പാക്കിസ്ഥാനിലെ ഇന്ത്യൻ പൗരൻമാരും സുരക്ഷിതരായിക്കില്ല. പകരത്തിന് പകരം ചെയ്തിരിക്കും', എന്നായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞത്.
പഹൽഗാമിൽ 28 വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയത്. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചതായിരുന്നു ഇതിൽ പ്രധാനം. പാക്കിസ്ഥാൻ തങ്ങളുടെ കൃഷിയാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമെല്ലാം സിന്ധു നദിയിൽ നിന്നുള്ള വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏകദേശം 90 ശതമാനം കൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ അവസാനിപ്പിക്കുന്നത് പാക്കിസ്ഥാനിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
അതേസമയം കരാർ അവസാനിപ്പിച്ചത് കൂടാതെ വാഗ-അട്ടാരി അതിർത്തി പൂർണമായും ഇന്ത്യ അടച്ചു. സാർക്ക് വിസ എക്സംപ്ഷൻ സ്കീം (എസ് വി ഇ എസ്) പ്രകാരം പാക്കിസ്ഥാൻ പൗരൻമാർക്ക് ഇനി ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ല. പാക് പൗരൻമാർക്ക് മുൻപ് നൽകിയിട്ടുള്ള വിസ റദ്ദാക്കും. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ത്യയുമായുള്ള ഷിംല കരാർ മരവിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാൻ ഇതിനോട് പ്രതികരിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലെ ശത്രുത അവസാനിപ്പിക്കാനും സമാധാനപരമായ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ട് കൊണ്ട് 1972 ലായിരുന്നു ഈ കരാർ ഒപ്പുവെച്ചത്. കരാർ മരവിപ്പിച്ചതിനൊപ്പം തന്നെ ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിക്കാനും ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്നും പാക്കിസ്ഥാൻ അറിയിച്ചു. ഹൈക്കമ്മീഷനിലെ ഇന്ത്യൻ നയതന്ത്ര ജീവനക്കാരുടെ എണ്ണം 30 ആയി കുറയ്ക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു.
പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാൻ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ പാക് സൈനിക മേധാവിയുടെ വിവാദ പ്രതികരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പഹൽഗാം ആക്രമണം നടന്നത് എന്നത് ചേർത്ത് വായിക്കേണ്ടതാണ്. കാശ്മീർ തങ്ങളുടെ സിരയാണെന്ന് മറക്കരുതെന്നായിരുന്നു സൈനിക മേധാവി മുനീറിന്റെ പ്രതികരണം. ഇന്ത്യയിലുള്ളവരും തങ്ങളും വ്യത്യസ്തരാണെന്ന് എപ്പോഴും ഓർക്കണമെന്നും മുനീർ പറഞ്ഞിരുന്നു.
അതേസമയം പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളയാവരെ ഇനി ഈ ഭൂമിയിൽ വെച്ചേക്കില്ലെന്ന് പ്രധാനമന്ത്ര നരേന്ദ്ര മോദി പറഞ്ഞു. 'ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തും, അവരെ ശിക്കും, ഓരോ തീവ്രവാദിയേയും ഇല്ലാതാക്കും, അവർക്ക് പിന്നിൽ പ്രവർത്തിച്ചവരേയും. ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കും',എന്നായിരുന്നു മോദി പറഞ്ഞത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications