കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗത്തില്‍ പങ്കെടുത്താല്‍ പടിക്കു പുറത്ത്; ജനറല്‍ കൗണ്‍സിലുമായി പാര്‍ട്ടിക്ക് ബന്ധമില്ല

യോഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിനകരന്‍ അറിയിച്ചു

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ചെന്നൈ: ഒപിഎസ്- ഇപിഎസ് പക്ഷങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ടിടിവി ദിനകരന്‍. സെപ്റ്റംബര്‍ 12 നു നടക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലുമായി അണ്ണാ ഡിഎംകെയ്ക്ക് ബന്ധമില്ലെന്ന് ദിനകരന്‍ അറിയിച്ചു. യോഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിനകരന്‍ പറഞ്ഞു.

ttv

 ഗുര്‍മീതിന്റെ ഭീഷണി കയ്യിലിരിക്കട്ടെ; ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ; വീണ്ടും പണിപാളി ഗുര്‍മീതിന്റെ ഭീഷണി കയ്യിലിരിക്കട്ടെ; ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ; വീണ്ടും പണിപാളി

ഇന്നു രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ടിടിവി പുറത്തിറക്കിയത്. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍പങ്കെടുക്കരുതെന്നും പങ്കെടുക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പറത്താക്കുമെന്നും ദിനകരന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്താല്‍ പുറത്ത്

ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്താല്‍ പുറത്ത്

സെപ്റ്റംബര്‍ 12 നു നടക്കുന്ന അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ദിനകരന്‍. അണ്ണ ഡിഎംകെയ്ക്ക് ഇതുമായി ബന്ധമില്ലെന്നും ദിനകരന്‍ പറഞ്ഞു.

പ്രവര്‍ത്തകരെ ഒപ്പം കൂട്ടാന്‍ ശ്രമം

പ്രവര്‍ത്തകരെ ഒപ്പം കൂട്ടാന്‍ ശ്രമം

ജനറല്‍ കൗണ്‍സിലിലൂടെ പ്രവര്‍ത്തകരെ ഒപ്പം കൂട്ടാനാണ് ഒപിസ്- ഇപിഎസ് വിഭാഗത്തിന്റെ ശ്രമം.2780 പേരാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ഉള്ളത്.

എംഎല്‍എ മാരുമായി കൂടിക്കാഴ്ച

എംഎല്‍എ മാരുമായി കൂടിക്കാഴ്ച

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി.രഷ്ട്രീയ പ്രതിസന്ധിയു ജനറല്‍ കൗണ്‍സിലുമാണ് പ്രധാന ചര്‍ച്ച വിഷയം

മൂന്ന് ദിവസത്തെ കൂടികാഴ്ച

മൂന്ന് ദിവസത്തെ കൂടികാഴ്ച

സെപ്റ്റംബര്‍ 31 നു ആരംഭിച്ച ചര്‍ച്ച അടുത്ത ദിവസവും തുടര്‍ന്നു നിന്നിരുന്നു. ഓരോ ജില്ലയിലെ മന്ത്രിമാരെയും അതേ ജില്ലയിലെ എംഎല്‍എമാരെയും ഒരുമിച്ചാണ് കാണുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഭരണം മുന്‍പോട്ടു കൊണ്ടുപോകാനള്ള ശ്രമത്തിന്റെ ഭഗമാണ് കാഴ്ച. മുന്ന ദിവസമെങ്കിലും കൂടികാഴ്ച തുടരാനാണ് സാധ്യത

 എംഎല്‍എമാരെ പക്ഷത്താക്കാന്‍ ശ്രമം

എംഎല്‍എമാരെ പക്ഷത്താക്കാന്‍ ശ്രമം

ശശികല-ടിടിവി സഖ്യത്തിന്റെ കയ്യില്‍ നിന്ന് ഭരണം പിടിച്ചെടുക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ഉലക്ഷ്യം കൂടാതെ. കൂടാതെ ദിനകര ക്യാംപിലേക്കുള്ള എംഎല്‍എമാരുടെ ഒഴിക്കും അവസാനിപ്പിക്കണം.

സ്റ്റാലിന്റെ കത്ത്

സ്റ്റാലിന്റെ കത്ത്

നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന്റെ സാധ്യത മടങ്ങിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തിയച്ചിരുന്നു.19 എംഎല്‍എമാര്‍ മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുവെന്നും പളനിസ്വാമി സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട്, ഡിഎംകെ എംപിമാരും പ്രതിപക്ഷ നേതാക്കാളും രാഷ്ട്രപതിയെ കണ്ട് കത്തു നല്‍കിയിരുന്നു.

English summary
AIADMK leader TTV Dhinakaran on Thursday threatened to initiate legal action against organizers of party general council and executive committee meeting, which is scheduled to take place in Chennai on September 12.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X