കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിഭവൻ വിമാനം ഉപയോഗിച്ച് തകർക്കും?!!!, നാളെ ദില്ലിയിൽ വിമാനം ഇറക്കാൻ അനുവദിയ്ക്കില്ല

തലസ്ഥാനത്ത് വ്യോമാക്രണത്തിന് സാധ്യത ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: കനത്തസുരക്ഷാ വലയത്തിന് നടുവിലാണ് തലസ്ഥാനം എങ്കിലും ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. റിപ്പബ്ലിക് ദിന പരേഡിനിടെ വ്യോമാക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‌റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജന്‍പഥിലും രാഷ്ട്രപതി ഭവനിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്‌റെയും സിആര്‍പിഎഫിന്‌റെയും ദില്ലി പൊലീസിന്‌റെയും കര്‍ശന നിയന്ത്രണത്തിന് കീഴിലാണ് ദില്ലി നഗരം.

Republic day

50,000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ചാര്‍ട്ടര്‍ വിമാനങ്ങല്‍ ഉപയോഗിച്ച് ലഷ്‌കറി-ത്വയ്ബയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ നിരീക്ഷണവും ദില്ലിയില്‍ നടത്തുന്നുണ്ട്. ഉയരത്തില്‍ പറക്കുന്ന എല്ലാ വസ്തുക്കളെയും നിരീക്ഷിക്കാന്‍ ഇത് കൊണ്ട് ആവും.

republic day

നഗരത്തിലെങ്ങും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസ്വാഭാവിക സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ നടപടി എടുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ഭീകര്‍ സൈനികരുടെ വേഷത്തില്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനും സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ദില്ലിയില്‍ നാളെ രാവിലെ 10.35നും 12.15നും ഇടയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിയ്ക്കില്ല.

English summary
Security agencies have also been warned that some Muslim extremist organisations are planning 9/11 type of attacks using aeroplanes carrying personnel and weapons on board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X