നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം; തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി, പിന്നില്‍ രാഷ്ട്രീയം
കൊല്‍ക്കത്ത: പ്രധാനനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് മോദി ബംഗ്ലാദേശില്‍ പോയതും ചില രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയതും എന്ന് പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണ് മോദിയുടെ യാത്രാ ലക്ഷ്യമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്.
മോദി ബംഗ്ലാദേശില്‍ പോകുന്നത് ഞങ്ങളുടെ വിഷയമല്ല. എന്നാല്‍ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം പോയതാണ് പ്രശ്‌നം. അതിര്‍ത്തി മേഖലയിലെ ചില മണ്ഡലങ്ങളിലെ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ യാത്ര എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍ണായക വോട്ട് ബാങ്കാണ് മതുവ സമുദായക്കാര്‍. ബംഗ്ലാദേശിലും നിരവധി മതുവകളുണ്ട്. മതുവ സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലെ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം ചെയ്യുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
ഇത് ബംഗാളിലെ മതുവകളുടെ വോട്ട് കിട്ടാനുള്ള തന്ത്രമാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ബംഗാളില്‍ 3 കോടി മതുവ സമുദായക്കാരുണ്ട് എന്നാണ് കണക്ക്. ഒട്ടേറെ മണ്ഡലങ്ങളില്‍ നിര്‍ണായകമാണ് ഇവരുടെ വോട്ട്. ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ബംഗ്ലാദേശ് പര്യടനവും രാഷ്ട്രീയമായ പ്രഖ്യാപനങ്ങളുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ