നന്ദിഗ്രാമില്‍ തോറ്റ മമത ബാനര്‍ജി വീണ്ടും ഭവാനിപൂരിലേക്ക്; സോവന്‍ ദേബ് എംഎല്‍എ രാജിവയ്ക്കും
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സോവന്‍ ദേബ് ഛത്തോബാധ്യായ രാജിവയ്ക്കാന്‍ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഭവാനിപൂരില്‍ നിന്ന് ജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നന്ദിഗ്രാം മണ്ഡലത്തില്‍ തോറ്റ മമത ബാനര്‍ജിക്ക് മല്‍സരിക്കാന്‍ വേണ്ടി ഭവാനിപൂര്‍ മണ്ഡലം സോവന്‍ ദേബ് ഒഴിഞ്ഞുകൊടുക്കുകയാണ് എന്നാണ് വിവരം. മമതയുടെ തട്ടകമാണ് ഭവാനിപൂര്‍. ഇത്തവണയും അവര്‍ ഭവാനിപൂരില്‍ ജനവിധി തേടുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാമില്‍ മല്‍സരിക്കുകയായിരുന്നു.

പഴയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപിയിലെ പ്രമുഖനുമായ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിലേക്ക് മമതയെ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത മമത നന്ദിഗ്രാം മണ്ഡലത്തില്‍ മല്‍സരിച്ചു. വാശിയേറിയ പോരാട്ടത്തില്‍ പക്ഷേ, കുറച്ച് വോട്ടുകള്‍ മമത തോല്‍ക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്. 2016ല്‍ നേടിയതിനേക്കാള്‍ തിളക്കമുള്ള വിജയമാണിത്തവണ. തുടര്‍ന്ന് മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇനി ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ച് നിയമസഭയിലെത്തേണ്ടത് ആവശ്യമാണ്.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഈ സാഹചര്യത്തിലാണ് ഭവാനിപൂര്‍ എംഎല്‍എ രാജിവക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സോവന്‍ ദേബ്, മമത ബാനര്‍ജിയുടെ അടുത്ത വ്യക്തിയാണ്. ഇദ്ദേഹം രാജിവച്ചതിനാല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. മമത ബാനര്‍ജി മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ രുദ്രാണില്‍ ഘോഷ്, കോണ്‍ഗ്രസിന്റെ ഷാദബ് ഖാന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് സോവന്‍ ദേബ് ജയിച്ചിരുന്നത്. കൊല്‍ക്കത്ത ജില്ലയുടെ ഭാഗമായ ഈ മണ്ഡലത്തില്‍ 2011ലും 2016ലും മല്‍സരിച്ച് ജയിച്ചത് മമത ബാനര്‍ജി ആയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി ആര് എത്തുമെന്നാണ് ഇനി അറിയേണ്ടത്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications