കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കുതിരക്കച്ചവടം നടത്തുന്നു, തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും, പോര് കനക്കുന്നു

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ ബിജെപിയും തൃണൂമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം കനക്കുന്നു. തൃണമൂലിന്റെ 40 എംപിമാരെയും ബിജെപിയിലേക്ക് കൊണ്ടുവരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഈ 40 പേരെയും ബിജെപിയിലേക്ക് കൂറുമാറ്റുമെന്നും മോദി ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍.

1

തൃണമൂല്‍ വക്താവ് ഡെറക് ഒബ്രയന്‍ ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മോദി പടിയിറങ്ങുന്നയാള്‍ എന്നാണ് ഒബ്രയന്‍ വിശേഷിപ്പിച്ചത്. ഒരാള്‍ പോലും നിങ്ങള്‍ക്കൊപ്പം വരാന്‍ പോകുന്നില്ല. പ്രത്യേകിച്ച് ഒരു കൗണ്‍സിലര്‍ പോലും. നിങ്ങള്‍ ബംഗാളില്‍ വന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണോ, അതോ കുതിരക്കച്ചവടത്തിനോ, മോദിയുടെ കാലാവധി അടുത്തെന്നും ഒബ്രയന്‍ പറഞ്ഞു.

അതേസമയം തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഡെറക് ഒബ്രയന്‍ പറഞ്ഞു. നേരത്തെ മമതാ ബാനര്‍ജിക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് മോദി നല്‍കിയത്. ബംഗാളില്‍ ിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് മോദി വമ്പന്‍ കാര്യങ്ങള്‍ പറഞ്ഞത്. മമത ബന്ധുനിയമനത്തിനാണ് ശ്രമിക്കുന്നതെന്നും, സ്വന്തം മരുമകനെ വളര്‍ത്താനായിട്ടാണ് അവര്‍ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

കുറച്ച് സീറ്റുകളാണ് അവരുടെ കൈയ്യിലുള്ളത്. അതുകൊണ്ട് അവര്‍ക്ക് ദേശീയ തലത്തില്‍ ഒന്നും ചെയ്യാനില്ല. ദില്ലി ഒരുപാട് ദൂരെയാണ്. ദേശീയ തലത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന മമതയുടെ വാദം വെറും ഒഴിവ് കഴിവാണ്. അവരുടെ യഥാര്‍ത്ഥ ഉദ്ദേശം. മരുമകനെ ഉയര്‍ത്തി കൊണ്ടുവരികയാണെന്നും മോദി പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടിഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടി

English summary
tmc says will approach ec over pm modis horse trading remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X