കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ കോടതി കയറ്റും; സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഭീഷണി, നീക്കത്തിന് പിന്നില്‍ ഗൂഡാലോചന!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിനെ കോടതയിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് സുബ്രഹ്മണ്യ സ്വാമിയുടെ ഭീഷണി. ട്വിറ്റര്‍ അക്കൗണ്ടിലാണ് ഗവര്‍ണര്‍ക്കെതിരെ അദ്ദേഹം നടത്തുന്ന കുതിരക്കച്ചവടത്തിന് പരാതി നല്‍കുമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഭീഷണി.

ഗവര്‍ണര്‍ മനപ്പൂര്‍വ്വം തീരുമാനം വൈകിക്കുകയായിരുന്നുവെന്ന ആരോപണം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ ക്ഷണിക്കുന്നത് ഗവര്‍ണര്‍ വൈകിപ്പിച്ചാല്‍ നിരാഹാര സമരം ആരംഭിക്കുമെന്നായിരുന്നു ശശികലയുടെ ഭീഷണി.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശശികല സമ്മര്‍ദ്ദ തന്ത്രം പയറ്റുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വേണ്ട

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വേണ്ട

ചിലര്‍ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അതാണ് താന്‍ നേരത്തെ ജയലളിതയ്ക്ക് എഴുതിയ കത്ത് പ്രചരിപ്പിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നതെന്നും ശശികല പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റപ്പെടുത്തുന്നത് ഒപിഎസിനെയോ

കുറ്റപ്പെടുത്തുന്നത് ഒപിഎസിനെയോ

നേരത്തെ ജയലളിതയോട് മാപ്പപേക്ഷിച്ചുകൊണ്ട് ശശികല എഴുതിയ കത്തില്‍ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വേര്‍പെടുത്താമെന്നും രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജയലളിതയ്ക്ക് ശശികല എഴുതിയ കത്ത് കഴിഞ്ഞ ദിവസം ഒ പനീര്‍ശെല്‍വം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചിരുന്നു.

മന്ത്രിമാര്‍ ഒപിഎസിനൊപ്പം

മന്ത്രിമാര്‍ ഒപിഎസിനൊപ്പം

എട്ട് ലോക് സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളും ഉള്‍പ്പെടെ പത്ത് എഐഎഡിഎംകെ പാര്‍ലമെന്റ് അംഗങ്ങളാണ് ഞായറാഴ്ച ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവച്ചിട്ടുള്ള ശശികലയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ആറ് എംഎല്‍എമാരുടെ പിന്തുണയുള്ള ഒപിഎസിനൊപ്പം മന്ത്രി കെ പാണ്യരാജനുമുണ്ട്. എഐഎഡിഎംകെയ്ക്ക് ലോക്‌സഭയില്‍ 37ഉം രാജ്യസഭയില്‍ 13ഉം അംഗങ്ങളാണുള്ളത്.

English summary
Amidst the delay and chaos, BJP MP Subramanian Swamy has threatened to file a petition seeking an early solution to the Tamil Nadu political crisis. Swamy took to his Twitter account to say that he would file a petition to charge the Governor with abetment for horse trading.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X