ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുടെ ദുരിത ജീവിതം

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി (സായ്) യുടെ കാന്‍ദിവ്‌ലി ക്യാംപസില്‍ താമസിയ്ക്കുന്ന കായിക താരങ്ങളുടെ ദുരവസ്ഥയും സന്ദീപിന്റെ വിജയത്തോടെയാണ് പുറം ലോകം അറിയുന്നത്. ഗുസ്തി, ഹോക്കി , കബഡി എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളിലുള്ള കായിക താരങ്ങളാണ് ഈ ക്യാമ്പസില്‍ താമസിയ്ക്കുന്നത്. ആകെ 27 മുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. പലതും പൊട്ടിപ്പൊളിഞ്ഞ് ഇതിനോടകം തന്നെ നിലംപൊത്തും എന്ന അവസ്ഥയിലുമാണ്. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കഴിയാന്‍ പറ്റുന്ന മുറികളിലാകട്ടെ നാലും അഞ്ചും പേരാണുള്ളത്.
മുറികളുടെ കാര്യം കഴിഞ്ഞാല്‍ കായിക താരങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത് ടോയ്‌ലറ്റുകളുടെ കാര്യത്തിലാണ്. 50 പേര്‍ക്ക് കൂടി ആകെ ആറ് ടോയ്‌ലെറ്റുകള്‍ മാത്രമാണുള്ളത്. ഒരു കായിക താരത്തിനും ഇത്തരം സാഹചര്യത്തില്‍ ജീവിയ്ക്കാനാകില്ലെന്നും മനക്കരുത്ത് കൊണ്ടാണ് വിജയം നേടിയെതന്നും സന്ദീപ് യാദവ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സുഹൃത്തായ നര്‍സിംഗ് യാദവും ഒരേ മുറിയിലായിരുന്നു താമസം. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുകയും 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുകയും ചെയ്ത താരമാണ് നര്‍സിംഗ്.
കഴിഞ്ഞ 13 വര്‍ഷമായി സന്ദീപ് ഇവിടെത്തന്നെയാണ് താമസം. നര്‍സിംഗിനും തനിയ്ക്കും ഇടയ്ക്ക് ദില്ലി ട്രെയിനിംഗ് ക്യാമ്പസില്‍ പരിശീലനത്തിന് പോകേണ്ടി വരുന്നതിനാല്‍ പലപ്പോളും ഇവിടത്തെ കഷ്ടപ്പാടുകള്‍ അനുഭവിയ്‌ക്കേണ്ടി വരുന്നില്ലെന്നും എന്നാല്‍ മറ്റ് കായിക താരങ്ങളുടെ അവസ്ഥ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്‍ദിവ്‌ലി ക്യാംപസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ഹാദിയോട് ക്യാംമ്പസ് നവീകരിയ്ക്കുന്നതിന്റെയും ഹോസ്റ്റല്‍ പുതുക്കി പണിയുന്നതിന്റെയും കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു
ക്യാംപസില്‍ എന്ത് തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ കഴിയില്ല. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ കൊണ്ടാണ് ക്യാമ്പസിന്റെ വികസനം മുരടിയ്ക്കുന്നത്. 100 കിടക്കകളോട് കൂടിയ ഒരു ഹോസ്റ്റലിന്റെ രൂപീകരണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കും അനുമതി നേടണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ തങ്ങളെ കുഴപ്പത്തിലാക്കുകയായിരുന്നുവെന്നും സര്‍ഹാദി പറഞ്ഞു.












Click it and Unblock the Notifications