കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന ജയ്‌ശെ മുഹമ്മദ് കമാന്റര്‍ കൊല്ലപ്പെട്ടു; കശ്മീരില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്

Google Oneindia Malayalam News

ശ്രീനഗര്‍: ജയ്‌ശെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്റര്‍ മുന്ന ലാഹോരി കശ്മീരിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ വച്ചാണ് സൈന്യം ഇയാളെ മണിക്കൂറുകള്‍ നീണ്ട ആക്രമണത്തിനിടെ വെടിവച്ച് കൊന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെയും കൊലപ്പെടുത്തി.

Jammu

ഷോപ്പിയാനിലെ ബാന്‍ദെ മുഹല്ല ബോന്‍ബസാറിലാണ് വെള്ളിയാഴ്ച രാത്രി വെടിവയ്പ്പുണ്ടായത്. തീവ്രവാദികള്‍ മേഖലയില്‍ എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. സൈന്യവും പോലീസും ഒരുമിച്ച് മേഖല വളയുകയായിരുന്നു. പരിശോധന തുടരുന്നതിനിടെ സൈന്യത്തിന് നേരെ വെടിവയ്പുണ്ടായി. പിന്നീട് സൈന്യം തിരിച്ചടിച്ചുവെന്ന് പോലീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്ന ലാഹോരിയെ ബിഹാരി എന്നും അറിയപ്പെടാറുണ്ട്. ഇയാള്‍ പാകിസ്താന്‍കാരനാണ്. തെക്കന്‍ കശ്മീരില്‍ നടന്ന പല കുഴിബോംബ് ആക്രണങ്ങള്‍ക്ക് പിന്നിലും ഇയാളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കശ്മീരില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ പാകിസ്താനില്‍ നിന്നുള്ള 19കാരന്‍ കഴിഞ്ഞ വര്‍ഷം കശ്മീരിലെത്തിയിരുന്നു. താഴ്‌വരയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങിഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങി

രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ക്കെതിരെ കഴിഞ്ഞദിവസം ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ മുന്ന ലാഹോരി പ്രദേശത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിരം ലഭിച്ചു. തുടര്‍ന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയായിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം.

English summary
Top Jaish leader killed in Kashmir’s overnight operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X