• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെറിയ പെല്ലറ്റ് ആക്രമണങ്ങളുണ്ടായി: ക്രമസമാധാന നില സമ്പൂര്‍ണ നിയന്ത്രണത്തില്‍!!

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് സ്ഥിരീകരണം. ജമ്മുകശ്മീര്‍ പോലീസാണ് താഴ് വരയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ചെറിയ തോതിലുള്ള പെല്ലറ്റ് ആക്രമണം നടത്തിയെന്നും കശ്മീരി ജനതക്ക് ചെറിയ തോതില്‍ പരിക്കേറ്റെന്നും സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കശ്മീരില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ നടന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇത് തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെ കശ്മീര്‍ വീണ്ടും ലോക രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. കശ്മീരി ജനതക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെട്ടത്.

യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?

ആഗസ്ത് നാല് മുതലാണ് കശ്മീരില്‍ അധിക സേനാവിന്യാസം നടത്തി കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രിയില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ആഗസ്റ്റ് അഞ്ചിന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിനുള്ള ബില്‍ അവതരിപ്പിക്കുകയും ചെയ്തുു. സംസ്ഥാനത്തെ എല്ലാത്തരം വാര്‍ത്താവിനിമയ സംവിധാനങ്ങളും വിഛേദിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം.

 ക്രമസമാധാന നില നിയന്ത്ര വിധേയം

ക്രമസമാധാന നില നിയന്ത്ര വിധേയം

കശ്മീര്‍ താഴ് വരയിലെ ക്രമസമാധാന നില പൂര്‍ണമായും സേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ശ്രീനഗറില്‍ പ്രാദേശികമായി പലയിടത്തും ചെറിയ പ്രതിഷേധങ്ങളാണുണ്ടായത്. അവ പ്രാദേശികമായിത്തന്നെ കൈകാര്യവും ചെയ്തുു. ഇതിനിടെ വലിയ തോതിലുള്ള പരിക്കുകള്‍ ഉണ്ടായിട്ടില്ല. പെല്ലറ്റ് കൊണ്ട് പരിക്കേറ്റവരെ ചികിത്സയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തുു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇതെക്കുറിച്ച് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് തടയുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീരിന്റെ വലിയൊരു പ്രദേശത്ത് തന്നെ നിരോധനാജ്ഞയ്ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ഇന്ന് വൈകുന്നേരം വരെ തുടരുമെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റോഹിത് കന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.

 രാഹുല്‍- മാലിക് പോര്

രാഹുല്‍- മാലിക് പോര്

കശ്മീരിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഉള്ളിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കശ്മീര്‍ ഗവര്‍ണര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ സ്ഥിതി വഷളായി വരുന്നുണ്ടെന്നും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും ആളുകള്‍ മരണപ്പെടുന്നുണ്ടെന്നുമുള്ള വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കശ്മീരിലെ സ്ഥിതികളെക്കുറിച്ച് അറിയാന്‍ രാഹുലിനെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വിമാനം അയച്ച് നല്‍കാമെന്നും പറഞ്ഞിരുന്നു. ഇത് തള്ളിയ രാഹുല്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം കശ്മീരിലെത്താം എന്നാല്‍ വിമാനനത്തിന്റെ ആവശ്യമില്ല. പൗരന്മാരേയും തടവിലുള്ള നേതാക്കളെയും കണ്ട് സംസാരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് പ്രതികരിച്ചിരുന്നു.

 വിദേശമാധ്യമങ്ങള്‍ക്കെതിരെ

വിദേശമാധ്യമങ്ങള്‍ക്കെതിരെ

കശ്മീരിനെക്കുറിച്ച് ഇല്ലാക്കഥകളാണ് വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഗവര്‍ണറുടെ പ്രധാന വാദം. വിദേശമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും നിങ്ങള്‍ക്കായി തുറന്നുതരാം, ഏതെങ്കിലും ഒരാള്‍ക്കെങ്കിലും വെടിയേറ്റതായി കണ്ടുപിടിച്ച് തെളിയിക്കാമെന്നും അദ്ദേഹം പറയുന്നു. നാല് പേര്‍ക്കാണ് പെല്ലറ്റ് കൊണ്ട് പരിക്കേറ്റത്. അത് കാലില്‍ മാത്രമാണെന്നും യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും മാലിക്കിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

 നിയന്ത്രണങ്ങള്‍ നീക്കി

നിയന്ത്രണങ്ങള്‍ നീക്കി

ജമ്മുവില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കിയതായി സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ കുറച്ച് സമയത്തേക്ക് കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി മാത്രമേ നീക്കാന്‍ കഴിയൂ എന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദേശീയപാത, വിമാനത്താവളം, മെഡിക്കല്‍ സംവിധാനങ്ങള്‍, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവ സ്വാഭാവികമായി പ്രവര്‍ത്തിച്ചുവരികയാണെന്നും കന്‍സാല്‍ ചൂണ്ടിക്കാണിച്ചു.

English summary
Top kashmir cop says A Few Pellet Injuries in Localised Incidents in the valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more