കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ടി നഗരത്തില്‍ നിന്ന് പ്ലാസ്റ്റിക് പടിയിറങ്ങുന്നു ?

Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗമായ ബെംഗളൂരു മാറി തുടങ്ങി.പതിയെ പ്ലാസ്റ്റിക് പടിയിറങ്ങുന്ന കാഴ്ച്ചയാണ് എവിടെയും .മാളുകളും കടകളും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നല്‍കാതായി തുടങ്ങിയിട്ടുണ്ട്.പകരം പകരം തുണി,പേപ്പര്‍,ചണം എന്നിവ ഉപയോഗിച്ചുളള ബാഗുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്.ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്തുന്ന നഗരമായി ബെംഗളൂരു മാറുമെന്ന കണക്കൂട്ടലിലാണ് സര്‍ക്കാരും ജനങ്ങളും.പരിശോധന പേടിച്ച് ചില കടയുടമകള്‍ ഒരു പ്ലാസ്റ്റിക് സഞ്ചി പോലും കടയില്‍ വയ്ക്കുന്നില്ലെന്നതാണ് വാസ്തവം. പതിയെ പ്ലാസ്റ്റിക്കിനെ പടിയിറക്കി പ്രകൃതിയെ തിരിച്ചുപിടിക്കാനുളള ശ്രമമാണിവിടെ.

സര്‍ക്കാര്‍ നഗരത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഇനിയും പൂര്‍ണ്ണമായി നിരോധനം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ വില്‍പ്പന നടക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച്ച കോര്‍പ്പറേഷന്‍ അധികൃതര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി പിടികൂടിയത് 10000 കിലോ പ്ലാസ്റ്റിക് ആണ്. നിലവില്‍ സ്‌റ്റോക്കുളള പ്ലാസ്റ്റിക് വിറ്റഴിക്കുകയാണെന്നാണ് കടയുടമകള്‍ പറയുന്നത്.ചില ഹോട്ടലുകളും മാളുകളും ഇപ്പോഴും പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നുണ്ട് .നിരോധനം നടപ്പില്‍ വരുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 14 മൈക്രോണ്‍സില്‍ കൂടുതലുളള പ്ലാസ്റ്റിക് ബാഗുകള്‍, കണ്ടെയ്‌നറുകള്‍, സ്പൂണ്‍,പ്ലേറ്റുകള്‍,ഫ്‌ളെക്‌സ്,ബാനറുകള്‍,എന്നിവയാണ് നിരോധിച്ചത്.

plastic

ജനങ്ങളുടെ ശീലമാണ് ഇനിയും മാറത്തത്. കടകളിലെത്തുന്നവര്‍ പലരും ക്യാരി ബാഗകളെടുക്കാറില്ല.തുണി,പേപ്പര്‍ ബാഗുകളൊഴിച്ചാല്‍ ചണബാഗിന് കുറഞ്ഞത് 45 രൂപയെങ്കിലും നല്‍കണെന്നാണ് ആളുകളുടെ പരാതി. പിന്നെയും ഉപയോഗിക്കാമെന്നതിനാല്‍ ആളുകള്‍ കൂടുതലായി ചണ ബാഗുകളാണ് വാങ്ങുന്നത്.ചില കടകളില്‍ തുണി ,പേപ്പര്‍ ബാഗുകളും ഉണ്ടാവാറില്ലെന്ന് ആളുകള്‍ പറയുന്നു.കടയിലെത്തുന്നവര്‍ സാധനങ്ങള്‍ എങ്ങനെ വീട്ടിലെത്തിക്കുമെന്ന് കടക്കാര്‍ക്കും വാങ്ങാനെത്തുന്നവര്‍ക്കും അറിയാത്ത അവസ്ഥയില്‍ ചിലയിടങ്ങളില്‍ വാഗ്വാദങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാവുമെന്നു കരുതിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.1050 ടണ്‍ പ്ലാസ്റ്റിക മാലിന്യങ്ങളാണ് ഒരു ദിവസം ബെംഗളൂരു നഗരം പുറന്തളളുന്നത് .പ്ലാസ്റ്റിക് നിര്‍മ്മാണ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് വ്യാപാരികളും ,പ്ലാസ്റ്റിക് നിര്‍മ്മാതാക്കളും നഗരത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. നഗരത്തില്‍ പലയിടങ്ങളിലായി 2000 പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം 70000 ത്തിലധികം പേര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്ലാസ്റ്റിക നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി നിയോഗിച്ച നാലംഗ വിദഗ്ധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മാര്‍ച്ച് പതിനൊന്നിന് നഗരത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്.പ്ലാസ്റ്റിക് പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കുമെന്നു കാണിച്ച് പരിസ്ഥിതിവാദികളും സാമൂഹിക പവര്‍ത്തകരും പരാതി നല്‍കുകയും ചെയ്തിരുന്നു

English summary
The State Government issued an official gazette notification stating a complete and total ban on plastic and all plastic and thermacol products in the bangalore city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X