പണം സാധാരണനിലയിലെത്തുന്നതുവരെ സ്റ്റേറ്റ് ബാങ്ക് അടച്ചിടണമെന്ന് യൂണിയന്‍ നേതാവ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്ന അമ്പതു ദിവസം കഴിഞ്ഞിട്ടും ബാങ്ക് ഇടപാടുകള്‍ സാധാരണ നിലയില്‍ ആകാത്തതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടച്ചിടണമെന്ന് മുതിര്‍ന്ന യൂണിയന്‍ നേതാവ്. ബാങ്കുകളില്‍ ഇടപാടുകാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

എസ്ബിഐ മാനേജ്‌മെന്റിനോട് ബ്രാഞ്ചുകള്‍ അടച്ചിടാന്‍ ആവശ്യപ്പെടുകയാണ്. അങ്ങിനെയല്ലാത്തപക്ഷം പബ്ലിക്കില്‍ നിന്നും മോശം അനുഭവമായിരിക്കും നേരിടേണ്ടിവരിക. ഇടപാടുകള്‍ സാധാരണ നിലയില്‍ ആകുന്നതുവരെ ബ്രാഞ്ചുകള്‍ അടച്ചിടണമെന്നും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് തോമസ് ഫ്രാങ്കോ പറഞ്ഞു.

state-bank-of-india

റിസര്‍വ് ബാങ്ക് വിവിധ സംസ്ഥാനങ്ങളിലേക്കും ബാങ്കുകളിലേക്കുമുള്ള പണം അയക്കുന്നതില്‍ കാട്ടുന്ന വേര്‍തിരിവ് അതിശയിപ്പിക്കുന്നതാണ്. എന്തു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളോട് വിവേചനം കാണിക്കുന്നതെന്നറിയില്ല. നോട്ട് നിരോധനത്തിനുശേഷം റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ രഹസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഗ്രാമിണ ബാങ്കുകളും എടിഎമ്മുകളിലും നോട്ടിന്റെ ദൗര്‍ലഭ്യം വിവരിക്കാനാകാത്തതാണ്. തമിഴ്‌നാട്ടില്‍ ഗ്രാമീണര്‍ക്ക് പണദൗര്‍ലഭ്യം കാരണം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും എത്രയും പെട്ടന്ന് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


English summary
Trade union says Shut down SBI branches till supply of cash normalises
Please Wait while comments are loading...