കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളി സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നേപ്പാളിലെ ഭൂകമ്പ ബാധിത പ്രദേശത്തുനിന്നും സ്ത്രീകളെ മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് എയര്‍ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റാഫുമാരായ മനീഷ് ഗുപ്ത, കപില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റിനെ സംബന്ധിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യത്തേക്ക് സ്ത്രീകളെ കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്തുകൊടുത്തവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. ഭൂകമ്പത്തില്‍പെട്ട് വീടും ജീവിതമാര്‍വും ഇല്ലാതായവരാണ് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ജൂലൈ 21ന് ദില്ലി വിമാനത്താവളത്തില്‍വെച്ച് 7 നേപ്പാളി സ്ത്രീകള്‍ എമിഗ്രേഷനായി എത്തിയിരുന്നു. സംശയം തോന്നി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

arrest998

ഒരാളില്‍ 5000 രൂപയിലധികം കൈപ്പറ്റിയശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നേരത്തെ 21 പേര്‍ക്കുകൂടി രേഖകള്‍ നല്‍കിയതായും പോലീസ് കണ്ടെത്തി. ഗള്‍ഫിലേക്ക് കടത്താനായി ഇവരെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവരികയായിരുന്നു. പിടികൂടിയ സ്ത്രീകളെ പോലീസ് നേപ്പാളിലേക്ക് തിരിച്ചയച്ചു.

നേപ്പാളില്‍ നിന്നും സ്ത്രീകളെ ബസ് മാര്‍ഗം ഇന്ത്യയില്‍ എത്തിച്ചശേഷം വിമാനമാര്‍ഗം ഗള്‍ഫിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ. രീതി. ഇത്തരത്തില്‍ ഗള്‍ഫിലെത്തുന്നവര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെടുന്നതും പതിവാണ്. ഭൂകമ്പത്തിന് ശേഷം വന്‍ തോതിലുള്ള മനുഷ്യക്കടത്ത് നേപ്പാളില്‍ പെരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
Trafficking Nepal Earthquake Victims;Air India Staff Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X