കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പിലൂടെ മെസേജ് അയക്കാനും ചാര്‍ജ് നല്‍കേണ്ടിവരും

  • By Gokul
Google Oneindia Malayalam News

ദില്ലി: ഈയടുത്തകാലത്ത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെ ഏറ്റവും ആകര്‍ഷിച്ച ആപ് ഏതെന്ന് ചോദിച്ചാല്‍ വാട്‌സ് ആപ് എന്നായിരിക്കും ഉത്തരം. അത്രയധികമാണ് വാട്‌സ്ആപ്പിനുള്ള ജനസമ്മിതി. വാട്‌സ് ആപ്പിനുള്ള ജനപ്രിയത വര്‍ദ്ധിച്ചതോടെ കോടിക്കണക്കിന് രൂപയ്ക്ക് ഫേസ്ബുക്ക് അതിനെ സ്വന്തമാക്കുകയും ചെയ്തു.

വീഡിയോയും ചിത്രങ്ങളും ടെക്‌സ്റ്റ് ചാറ്റിംഗുമൊക്കെയായ ഉപഭോക്താക്കള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത വാട്‌സ് ആപ്പിന് ചാര്‍ജ് നല്‍കേണ്ടിവന്നാലോ. നിലവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഏതൊരാള്‍ക്കും മറ്റു ചാര്‍ജുകളൊന്നും ഇല്ലാതെ വാട്‌സ് ആപ്പ് ഫ്രീ ആയി ഉപയോഗിക്കാം. എന്നാല്‍ വാട്‌സ് ആപ് പോലുള്ള ചാറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ വരുമാനം കുറയ്ക്കുന്നുവെന്നുകാട്ടി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

whatsapp

സംസാര സമയം കുറയുകയും, ടെസ്റ്റ് മെസേജുകളുടെ ഉപയോഗം ഇല്ലാതാവുകയും ചെയ്തതോടെ 5,000 കോടി രൂപയുടെ നഷ്ടം പ്രതിവര്‍ഷം തങ്ങളുടെ കമ്പനികള്‍ക്ക് വരുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്. വോഡാഫോണ്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫ്രീ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ഇവര്‍ ട്രായിയോട് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ട്രായി പറഞ്ഞതോടെ ഉപഭോക്താക്കളുടെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചുവെന്നുറപ്പാണ്. വാട്‌സ് ആപ് പോലുള്ളവയ്ക്ക് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ മൊബൈല്‍ കമ്പനികള്‍ക്ക് കോടികളുടെ വരുമാന വര്‍ദ്ധനയുണ്ടാകും.

English summary
Trai floats plan usage fee on WhatsApp and free apps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X