കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കന്‍ ചെട്ടിനാടും ഹൈദരാബാദ് ബിരിയാണിയും ഇനി യാത്രയ്ക്കിടെ കഴിക്കാം

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായ പരാതി ഉര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണകാര്യത്തില്‍ വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് നരേന്ദ്ര മോഡി സര്‍ക്കാരിന് കീഴിലുള്ള റെയില്‍വെ വകുപ്പ്. മോശം ഭക്ഷണം നല്‍കുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ പ്രധാന ഭക്ഷണ ഇനങ്ങളും ട്രെയിനില്‍ ലഭ്യമാക്കാന്‍ ഒരുങ്ങകയാണ് റെയില്‍വെ വകുപ്പ്.

ഇത്തരത്തില്‍ ഹൈദരാബാദ് ബിരിയാണി, ചിക്കന്‍ ചെട്ടിനാട്, രാജ്മ ചാവല്‍, സാമ്പാര്‍ റൈസ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക. എന്നാല്‍ തുടക്കത്തില്‍ എല്ലാ ട്രെയിനുകളിലും ഇവ ലഭ്യമാകുകയില്ല. ശതാബ്ദി, രാജധാനി, തുരന്തോ, തുടങ്ങിയ ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നല്‍കാന്‍ തുടങ്ങുന്നത്.

hyderabadi-chicken-biryani

ഐടിസി, എംടിആര്‍, ഹല്‍ദിറാം എന്നിവയുടെ പാക്കറ്റിലാക്കിയെത്തുന്ന ഭക്ഷണം മൈക്രോവേവ് അവ്‌നില്‍ ചൂടാക്കിയാകും യാത്രക്കാര്‍ക്ക് നല്‍കുക. ഇവയുടെ വില എത്രയാണെന്ന കാര്യം അറിവായിട്ടില്ല. ഭക്ഷണത്തിന് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ട്രെയിനുകളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മികച്ച ഭക്ഷണവും ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സദാനന്ത ഗൗഡ പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു.

ഭക്ഷണം സംബന്ധിച്ച പരാതികള്‍ റെയില്‍വേ അധികൃതരെ അറിയിക്കാന്‍ ഫോണ്‍ സംവിധാനവും ആരംഭിക്കും. കഴിഞ്ഞദിവസം വിവിധ കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് 11.5 ലക്ഷം രൂപ റെയില്‍വെ പിഴയിട്ടിരുന്നു. വൃത്തിഹീനമായി തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതിനാണിത്.

English summary
Train passengers to get Hyderabadi Biryani and Chicken Chettinad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X