കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജധാനി, നേത്രാവതി എക്‌സപ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി, കൊങ്കൺപാത ഒഴിവാക്കി മംഗളയും തുരന്തോയും

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനായ രാജധാനി എക്‌സ്പ്രസിന്റെയും മുംബൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനായ നേത്രാവതി എക്‌സപ്രസിന്റെയും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സെപ്റ്റംബര്‍ പത്ത് വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്. നേരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ആഗസ്റ്റ് 20 വരെ സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാഴ്ചത്തേക്ക് കൂടി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

train

Recommended Video

cmsvideo
Trivandrum Airport given for lease to Adani Group | Oneindia Malayalam

ദില്ലയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനുകളായ മംഗളാ എക്‌സപ്രസ്, തുരന്തോ എന്നിവ കൊങ്കണ്‍പാത ഒഴിവാക്കിയാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അത് അതുപോലെ തന്നെ തുടരും. മംഗളാ എക്‌സപ്രസ് പൂനെ വഴിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തിവരുന്നത്.

അതേസമയം, സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടാല്‍ ഒണ്കാലത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റെയില്‍വെ ഓപ്പറേഷണല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 4 മാര്‍ഗരേഖ പ്രഖ്യാപിച്ചതിന് ശേഷം സാഹചര്യം വിലയിരുത്തി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ച് തുടങ്ങാനും റെയില്‍വെ തീരുമാനിച്ചതായി സൂചനയുണ്ട്.

അതേസമയം, ലോക്ക് ഡൗണിനെ തുടര്‍ന്ന് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ദക്ഷിണ റെയില്‍വെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജൂണ്‍ 12 മുതലാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.

ലോക്ക്ഡൗണ്‍ കാലത്ത് സമ്മര്‍ദ്ദം ഉയര്‍ന്നെങ്കിലും കേരളം ട്രെയിന്‍ സര്‍വീസ് ചോദിച്ചിരുന്നില്ല. ട്രെയിന്‍ ഓടിക്കണമെങ്കില്‍ ചീഫ് സെക്രട്ടറി റെയില്‍വെ മാനേജര്‍ക്കാണ് അപേകേഷ നല്‍കേണ്ടത്. അപേക്ഷ ലഭിച്ചാല്‍ പരമാവധി നാല് ദിവസത്തിനകം ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് ദക്ഷിണ റെയില്‍വെ പറയുന്നത്.

English summary
Train Service Update; Rajdhani and Netravati Expresses have been canceled till September 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X