കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയർത്തെഴുന്നേൽപ്പിന്റെ കഥ!!! മുൻപ് ഭിക്ഷാടക ഇന്ന് ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ!!

ട്രാസ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായ ഭൂതകാലം ജോയിതക്കുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാംപുര്‍: പരാതികൽ പറഞ്ഞു മാത്രമേ ജോയിത മണ്ഡലിന് ശീലമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയെല്ല പാരാതി കേൾക്കാനും അതിനെതിരെ വിധി പറയാനുമുള്ള പദലിയിലേക്ക് ഇവർ ഉയർന്നു കഴിഞ്ഞു.ഇസ്ലാംപുര്‍ കോടതി പരിസരത്തേക്ക് സര്‍ക്കാര്‍ അയച്ച കാറിലെ പിന്‍സീറ്റിലിരുന്നു ജോയിത തന്റെ യാത്ര തുടങ്ങുമ്പോൾ അവഗണിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ മുഴുവന്‍ പ്രതീക്ഷയാവുകയാണ്.രാജ്യത്ത് ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ഒരാള്‍ അദാലത്തില്‍ വിധി നിര്‍ണയിക്കുന്ന ജഡ്ജിക്ക് സമാനമായ ഒരു പദവിയിലെത്തുന്നത്.

ഗുജറാത്ത് കലാപ ചിത്രം ബംഗാളിലേതെന്ന്!!! ബിജെപി വക്താവിന് സോഷ്യൽ മീഡിയയിൽ പൊങ്കാല!!!ഗുജറാത്ത് കലാപ ചിത്രം ബംഗാളിലേതെന്ന്!!! ബിജെപി വക്താവിന് സോഷ്യൽ മീഡിയയിൽ പൊങ്കാല!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി ആരെയും ചോദ്യംചെയ്യില്ല; എല്ലാം തെളിഞ്ഞു, അറസ്റ്റ് ഉടന്‍!!നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി ആരെയും ചോദ്യംചെയ്യില്ല; എല്ലാം തെളിഞ്ഞു, അറസ്റ്റ് ഉടന്‍!!

ട്രാസ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായ ഭൂതകാലം ജോയിതക്കുണ്ട്. തന്റെ അസ്തിത്വത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തക്കപ്പെട്ട ജോയിത ബസ് സ്റ്റാന്റിലാണ് രാത്രികള്‍ കഴിച്ച് കൂട്ടിയിരുന്നത്. എങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല.ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനോടുള്ള അവഗണനകള്‍ക്കും വേര്‍തിരിവുകള്‍ക്കും എതിരെയുള്ള ശക്തമായ സന്ദേശമാണ് തന്റെ പുതിയ പദവിയെന്ന് ജോയിത പ്രതികരിക്കുന്നു.

transe gender

ഈ മാറ്റം ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം മാത്രമല്ല ഒപ്പം അധികാരത്തിലിരുന്നുകൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരുവാനുള്ള വലിയൊരു അവസരം കൂടിയാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ വകതാവ് അബീന അബീര്‍ പ്രതികരിക്കുന്നു.2011 മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ് ഇവര്‍. ദേശീയ ലോക് അദാലത്ത് ബെഞ്ചിലേക്കുള്ള ജോയിതയുടെ കടന്നുവരവ് ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പുതിയ ഊര്‍ജമാണ് പകര്‍ന്നു നല്‍കുന്നത്.

English summary
In a historic first, Joyita Mondal, a transgender woman once forced to beg on the streets, was appointed to a bench of a National Lok Adalat in Uttar Dinajpur district of West Bengal.It was a moment of immense pride for members of her community, as well as for the LGBTQ population at large, as Mondal drove into the premises of Islampur court in a car marked 'judgeship on duty' on Saturday, 8 July. However, the 29-year-old's journey to reach this stage in life has been riddled with hardship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X