കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലുകൊണ്ട് തലയ്ക്കടിച്ചു... ചവിട്ടി മെതിച്ചു, പത്തോളം പേർ ചെന്ന് ട്രാൻസ്ജെന്ററെ തല്ലിക്കൊന്നു!

Google Oneindia Malayalam News

കൊൽക്കത്ത: ഇന്ത്യയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു. തിങ്കളാഴ്ച പശ്ചിമ ബെഗാളിലെ ജൽപുഗുരി ജില്ലയിൽ ട്രാൻസ്ജെന്റർ അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനം. പത്തോളം വരുന്ന ആൾക്കാർ ചേർന്ന് തല്ലികൊല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

<strong>സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ</strong>സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ

ക്രൂരമായി മർദ്ദനമേറ്റയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദേബാശിഷ് ചക്രവർത്തി വ്യക്തമാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപെട്ടയാളെന്ന് പറഞ്ഞാണ ട്രാൻസ്ജെന്റെ പത്തോളം വരുന്ന ആളുകൾ ക്രൂര മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയത്.

ആറ് പേർ പോലീസ് കസ്റ്റഡിയിൽ

ആറ് പേർ പോലീസ് കസ്റ്റഡിയിൽ


എന്നാൽ ഇത്തരത്തിൽ കുട്ടികളെ തട്ടികൊണ്ടുപോകുന്ന കേസുകൾ സംഭവ സ്ഥലങ്ങളിലൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവെ പാളത്തിന്റെ പരിസരത്ത് വെച്ചാണ് ക്രബരമർദ്ദനത്തിന് ട്രാൻസ്ജെന്റർ ഇരയായത്.

കല്ലുകൾ ഉപയോഗിച്ച് ക്രൂര മർദ്ദനം

കല്ലുകൾ ഉപയോഗിച്ച് ക്രൂര മർദ്ദനം

കല്ലുകൾ ഉപയോഗിച്ച് തലയ്ക്കടിക്കുന്നതായി വീഡിയോയിൽ കാണാം. ചോരയിൽ കുളിച്ച് നിൽക്കുന്ന ട്രാൻസ്ജെന്ററിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ആളുകൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് പ്രദേശത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ സുപ്രീം കോടതി

ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ സുപ്രീം കോടതി

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാർലമെന്റിൽ പ്രത്യേക നിയമം കൊണ്ടു വരണമെന്ന് സുപ്രീകോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഭയാനകമായ ഇത്തരം അക്രമങ്ങള്‍ അപലപനീയമാണ്. അംഗീകരിക്കാന്‍ ആകുകയുമില്ല. ജനങ്ങള്‍ക്കിടയില്‍ മരവിച്ച മനസ്ഥിതി വളരുകയാണ്. ആള്‍ക്കൂട്ട അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും സമൂഹത്തില്‍ ബഹുസ്വരത ഉറപ്പാക്കേണ്ടതും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തടയണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അക്രമം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

മന്ത്രിതല സമിതി

മന്ത്രിതല സമിതി


ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ മന്ത്രിതസമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. രാജ്‌നാഥ് സിംഗിന് പുറമെ മന്ത്രിമാരായ സുഷ്മ സ്വരാജ്, നിധിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.

കേരളവും ഒട്ടും പിറകിലല്ല

കേരളവും ഒട്ടും പിറകിലല്ല

അതേസമയം ആൾകൂട്ട അക്രമങ്ങളുടെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും പിറകിലല്ല്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ എട്ട് സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കോയ എന്നയാളും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു, കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മാണിക് റോയ്, കോട്ടക്കലിൽ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സാജിദ്, ഒരു ഗർഭസ്ഥ ശിശു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരും കേരളത്തിൽ ആൾക്കൂട്ട കൊലപാതകത്തിന്‍റെ ഇരകളാണ്.

English summary
Transgender beaten to death in West bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X