Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സുകളുടെ ചീറിപ്പായലുകള്‍ക്ക് അന്ത്യം!!! ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ഉടന്‍ വരുന്നു

ദില്ലി: സൈറണും ബീക്കണ്‍ ലൈറ്റും വച്ച് ടാക്‌സി വാഹനങ്ങളെ ആംബുലന്‍സുകളാക്കുന്ന വിദ്യ ഇനി നടപ്പില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. 2018 മുതല്‍ നിരത്തിലിറങ്ങുന്ന ആംബുലന്‍സുകള്‍ക്ക് കര്‍ശന മാനദണ്ഡങ്ങളുമായാണ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വിലങ്ങിട്ട് ആംബുലന്‍സിലെത്തുന്ന രോഗിയ്ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് പുതിയ സംവിധാനം.

 ഒപി യൂണിറ്റ്

ഒപി യൂണിറ്റ്

ടാക്‌സിവാഹനങ്ങളെപ്പോലുള്ള ഇന്ത്യയിലെ ആംബുലന്‍സുകള്‍ അനുവദിക്കാനാവില്ലെന്നും ആശുപത്രിയ്ക്ക് പുറത്ത് ആശുപത്രിയിലെ എല്ലാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഒപി യൂണിറ്റായിരിക്കണം ആംബുലന്‍സ് എന്നതാണ് മന്ത്രാലയത്തിന്റെ ചട്ടം.

കാര്‍ഡിയാക് മോണിട്ടര്‍

കാര്‍ഡിയാക് മോണിട്ടര്‍

റെസ്‌പോണ്ടര്‍ വാഹനങ്ങള്‍, സ്ട്രക്ചറുകള്‍, ട്രാക്ഷന്‍ ഉപകരണങ്ങള്‍, സ്റ്റേഷനറി ഓക്‌സിജന്‍, കാര്‍ഡിയാക് മോണിട്ടര്‍, ബിപി പരിശോധിക്കുന്നതിനുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവയും ആംബുലന്‍സുകളില്‍ ഉണ്ടായിരിക്കണം.

ഇന്ത്യയില്‍

ഇന്ത്യയില്‍

ബ്രിട്ടനില്‍ പ്രശസ്തിയാര്‍ജ്ജിച്ച റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ ഹോങ്കോങ്ങിലും ഇസ്രേയേലിലും പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ സംവിധാനം പരിക്കേല്‍ക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനായാണ് കൊണ്ടുവരുന്നത്.

റോഡ് സുരക്ഷാ വിദഗ്ദര്‍

റോഡ് സുരക്ഷാ വിദഗ്ദര്‍

ആളുകള്‍ക്ക് ആംബുലന്‍സ് ലഭിക്കുന്നുണ്ടോ എന്നല്ല ഉറപ്പുവരുത്തേണ്ടത്. ആരെയും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കൊണ്ടുപോകുന്നില്ലെന്നാണ് ഉറപ്പുവരുത്തേണ്ടതാണ് അനിവാര്യമെന്നാണ് റോഡ് സുരക്ഷാ വിദഗ്ദര്‍ നല്‍കുന്ന നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+