കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവുമായി ഒളിച്ചോടിയ സ്ത്രീയെ നാട്ടുക്കൂട്ടം നഗ്നയാക്കി

  • By Gokul
Google Oneindia Malayalam News

ഇന്‍ഡോര്‍: സ്ത്രീകള്‍ക്കുനേരെ നിര്‍ദ്ദയമായ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്ന ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും സമാനരീതിയിലുള്ള വാര്‍ത്ത പുറത്തുവന്നു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ആദിവാസി ഊരിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി മറ്റൊരു യുവാവുമായി പ്രണയിച്ച് ഒളിച്ചോടിയതിനെ തുടര്‍ന്ന് അവരെ നാട്ടുകാരുടെ മുന്നില്‍ നഗ്നയാക്കി നടത്തിക്കുകയായിരുന്നു.

തന്നെക്കാള്‍ പ്രായത്തില്‍ കുറവുള്ള കമലേഷ് എന്ന ബന്ധുവിനൊപ്പമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ യുവതി ഒളിച്ചോടിയത്. ഒളിച്ചോടിയതിനുശേഷം ഇരുവരും നാട്ടില്‍ തിരിച്ചെത്തിയതോടെ നാട്ടുക്കൂട്ടം കൂടുകയും ശിക്ഷാവിധി നടപ്പാക്കുകയുമായിരുന്നു. ഭര്‍ത്താവിനെ വഞ്ചിച്ച് ഒളിച്ചോടിയതിനാല്‍ നഗ്നയാക്കി നടത്തിക്കാനായിരുന്നു നാട്ടുകാരുടെ തീരുമാനം.

woman-striped

തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് കമലേഷിനെക്കൊണ്ട് യുവതിയുടെ സ്തനങ്ങള്‍ കഴുകിക്കുകയും പിന്നീട് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയതാണെങ്കിലും ഭാര്യയ്‌ക്കെതിരെയുള്ള ശിക്ഷാവിധിയെ ഭര്‍ത്താവ് ശക്തിയായി എതിര്‍ത്തിരുന്നു, എന്നാല്‍, നാട്ടുക്കൂട്ടം ബലമായി യുവതിയെ നഗ്നയാക്കി നടത്തിച്ച് ശിക്ഷാവിധി നടപ്പാക്കി.

ഉദയ്ഘര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതിയുമായി എത്തിയതോടെയാണ് ഡിസംബര്‍ 31ന് നടന്ന സംഭവം പുറംലോകത്തെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അലിരാജ്പൂര്‍ എസ്.പി അഖിലേഷ് ഝാ അറിയിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

English summary
Eloping with lover; Tribal Married Woman Stripped In Front Of Entire Village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X