നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യോഗിയ്ക്കും ബിജെപി എംപിയ്ക്കുമെതിരെ യുവതി

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൊ: നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് യോഗി ആദിത്യനാഥിനും ബിജെപി എംപിക്കുമെതിരെ യുവതിയുടെ പരാതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അസം ലോക്സഭാ എംപി റാം പ്രസാദ് ശര്‍മയ്ക്കുമെതിരെയാണ് കേസ് നൽകിയിട്ടുള്ളത്.

പത്ത് വര്‍ഷം മുമ്പ് ഗുവാഹത്തിയില്‍ ഒരു പ്രക്ഷോഭത്തിനിടെ പകര്‍ത്തിയ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നീ നിയമ പ്രകാരം സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. 2007ല്‍ ഗുവാഹത്തിയില്‍ ഒരു പ്രക്ഷോഭത്തിനിടെ എടുത്ത ഫോട്ടോയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ യോഗ ആദിത്യനാഥ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പെയിന്‍ നടത്തുമ്പോള്‍ അതേ സമയത്ത് മുഖ്യമന്ത്രി ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നതാണോ ജനാധിപത്യമെന്നും യുവതി ചോദ്യം ചെയ്യുന്നു.

ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് സൗദി സഖ്യരാജ്യങ്ങള്‍? തെളിവുണ്ടെന്ന്! ഞെട്ടിപ്പിച്ച് ഖത്തർ

 yogi-

ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് സൗദി സഖ്യരാജ്യങ്ങള്‍? തെളിവുണ്ടെന്ന്! ഞെട്ടിപ്പിച്ച് ഖത്തർ

ബിജെപി എംപി റാം പ്രസാദ് ശര്‍മയെ ബന്ധപ്പെട്ടപ്പോള്‍ ഇത് യഥാര്‍ത്ഥ സംഭവമാണെന്ന് അപ്രതീക്ഷിതമായി ഇരയാക്കപ്പെട്ടതും നീതി ലഭിക്കുകയും ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഫോട്ടോ ഷെയര്‍ ചെയ്തതെന്നാണ് എംപിയുടെ വാദം. എന്നാല്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ കമന്‍റ് ചെയ്തിരുന്നില്ലെന്നും കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് അസം മുഖ്യമന്ത്രി ശര്‍ബാനന്ദ് സൊനോവലിന് മുമ്പാകെ ശര്‍മ വ്യക്തമാക്കി.

English summary
A tribal woman in Assam's Biswanath district has filed a case against Uttar Pradesh Chief Minister Yogi Aditynath and Assam Lok Sabha MP Ram Prasad Sarma for sharing her nude photo on social media.
Please Wait while comments are loading...