കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

170 സീറ്റില്‍ ബിജെപിക്ക് എതിരാളി കോണ്‍ഗ്രസല്ലേ..? അവര്‍ ശക്തിപ്പെടട്ടെ; പ്രശംസിച്ച് തൃണമൂല്‍ നേതാക്കള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ഭാഗമാകാന്‍ മറ്റ് പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സമാപന സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോണ്‍ഗ്രസ് തെരുവിലിറങ്ങി ബി ജെ പിക്കെതിരെ പോരാടുന്നതിന് തങ്ങള്‍ എപ്പോഴും അനുകൂലമാണ് എന്നും ഈ യാത്ര കോണ്‍ഗ്രസിന് സഹായകരമാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. മറ്റൊരു തൃണമൂല്‍ നേതാവ് സമീര്‍ ചക്രവര്‍ത്തിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

1

170 ലോക്‌സഭാ സീറ്റുകളിലെങ്കിലും ബി ജെ പിക്ക് കോണ്‍ഗ്രസ് മാത്രമാണ് വെല്ലുവിളി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസിന് ആ സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താന്‍ കഴിയാതെ പോയതാണ് ബി ജെ പി രാജ്യത്ത് ശക്തമാകാന്‍ കാരണം എന്ന് സമീര്‍ ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍ ഭാരത് ജോഡോ യാത്രക്ക് മുന്‍പ് കോണ്‍ഗ്രസ് ജോഡോ യാത്രയായിരുന്നു അവര്‍ സംഘടിപ്പിക്കേണ്ടിയിരുന്നത് എന്നും സമീര്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

മാലയുമായി മോദിക്കരികിലേക്ക് ഓടിയെത്തി യുവാവ്; ഗുരുതര സുരക്ഷാ വീഴ്ച, വീഡിയോ കാണാംമാലയുമായി മോദിക്കരികിലേക്ക് ഓടിയെത്തി യുവാവ്; ഗുരുതര സുരക്ഷാ വീഴ്ച, വീഡിയോ കാണാം

2

നേരത്തെ ശത്രുഘ്നന്‍ സിന്‍ഹ, ചിരഞ്ജിത് ചക്രവര്‍ത്തി തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ചിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ ഭാരത് ജോഡോ യാത്രയെ വിപ്ലവാത്മകം എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു യാത്ര രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ല എന്നും രാഹുലിന്റെ വ്യക്തിത്വം രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

തിരുമേനിയെ മാറ്റിനിര്‍ത്തിയാല്‍ അത് അനീതിയാകും; പഴയിടത്തെ സന്ദര്‍ശിച്ച് വിഎന്‍ വാസവന്‍തിരുമേനിയെ മാറ്റിനിര്‍ത്തിയാല്‍ അത് അനീതിയാകും; പഴയിടത്തെ സന്ദര്‍ശിച്ച് വിഎന്‍ വാസവന്‍

3

ഇന്ത്യയെ ഒന്നിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്നായിരുന്നു ചിരഞ്ജിത് ചക്രവര്‍ത്തി പറഞ്ഞത്. അതേസമയം ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള നേതാക്കളുടെ പരാമര്‍ശം വ്യക്തിപരമാണ് എന്നായിരുന്നു സൗഗത റോയ് എം പി പറഞ്ഞത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ ബദലിനായി മമത ബാനര്‍ജി ശ്രമിച്ചിരുന്നു. രാജ്യത്തിന് പ്രതിപക്ഷ ശക്തികളുടെ ഒരു കൂട്ടുകെട്ട് ആവശ്യമാണ് എന്നും പ്രതിപക്ഷ നേതാക്കള്‍ ആ ഉത്തരവാദിത്തം മമത ബാനര്‍ജിക്കാണ് നല്‍കിയിരിക്കുന്നത് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബംഗ്ലാ പറഞ്ഞിരുന്നു.

'ജനാധിപത്യം അല്ല തെമ്മാടിപത്യം, കുഴിയിലേക്ക് പോകും വരെ അഴിമതി', രാഷ്ട്രീയക്കാർക്കെതിരെ ശ്രീനിവാസൻ'ജനാധിപത്യം അല്ല തെമ്മാടിപത്യം, കുഴിയിലേക്ക് പോകും വരെ അഴിമതി', രാഷ്ട്രീയക്കാർക്കെതിരെ ശ്രീനിവാസൻ

4

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം സംയുക്തമായി പിന്തുണച്ചിരുന്നു.

English summary
Trinamool Congress leaders praises Bharat Jodo Yatra led by Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X