ചരിത്ര മുഹൂർത്തം! മുത്തലാഖ് ബിൽ ലോക്സഭ പാസാക്കി, പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശം തള്ളി...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മുത്തലാഖ് നിരോധന ബിൽ ലോക്സഭ പാസ്സാക്കി | Oneindia Malayalam

  ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലോക്സഭയിൽ ബിൽ പാസാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. മുത്തലാഖ് ബിൽ നടപ്പാക്കുന്നതിൽ ആശങ്ക വേണ്ടെന്നും, ഇത് സ്ത്രീകളുടെ നീതിക്ക് വേണ്ടിയാണെന്നും, ശരീഅത്തിന് എതിരല്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു.

  കസബ കണ്ട എകെ ബാലനും പകുതിക്ക് എഴുന്നേറ്റ് പോയി! പാർവതി പറഞ്ഞതിൽ തെറ്റില്ലെന്ന് മന്ത്രി...

  ഗായകൻ എംജി ശ്രീകുമാറും നിയമക്കുരുക്കിൽ! വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു...

  എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷാംഗങ്ങൾ ബില്ലിൽ ഭേദഗതി വരുത്തണമെന്ന് നിർദേശം വച്ചെങ്കിലും ഇതെല്ലാം ലോക്സഭ വോട്ടിനിട്ട് തള്ളി. തുടർന്നാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

  talaq

  വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കിയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. മുത്തലാഖ് ബിൽ ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിൽ ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കുക കേന്ദ്രസർക്കാരിന് വെല്ലുവിളിയാകും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  triple talaq bill passed in loksabha.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്