കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായി.... പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മുത്തലാഖ് ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. ബില്ലില്‍ രാഷ്ട്രീയമോ മതമോ കാണേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുസ്ലിം പുരുഷന്‍മാരെ കുറ്റക്കാരാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശക്തമായ കോലാഹലങ്ങള്‍ക്കിടെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

11

മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് ശ്രമിക്കുന്ന ബിജെപി എന്തുകൊണ്ടാണ് ശബരിമലയില്‍ ഹിന്ദു സ്ത്രീകളെ തടയുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.

Newest First Oldest First
6:49 PM, 27 Dec

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായി. 238 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. എതിര്‍ത്തത് 12 പേര്‍ മാത്രം, പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു
5:51 PM, 27 Dec

മുസ്ലീം വിഭാഗത്തിനെതിരാണ് മുത്തലാഖ് ബില്ലെന്ന് എഐഎഡിഎംകെ എംപി അന്‍വര്‍ രാജ. പാര്‍ട്ടി ബില്ലിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷം തടവെന്ന നിയമം ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ധര്‍മേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
4:55 PM, 27 Dec

നിലവിലെ രൂപത്തില്‍ മുത്തലാഖ് ബില്ല് നടപ്പാക്കരുതെന്ന് ബിജെഡി എംപി രബീന്ദ്ര ജെന ആവശ്യപ്പെട്ടു. ഒരുപാട് പുരുഷന്‍മാരെ കുറ്റക്കാരാക്കാനേ അതു ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുരുഷന്‍മാരെയും സ്ത്രീകളെയും അടിച്ചുകൊല്ലുന്നത് തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തേണ്ടതെന്ന് ടിഡിപി എംപി ജയദേവ് ഗല്ല അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിന്റെ പേരില്‍ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്ന് എഐഎഡിഎംകെ എംപി അന്‍വര്‍ രാജ പറഞ്ഞു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മതനിയമങ്ങള്‍ പരിഷ്‌കരിക്കലല്ല സഭയുടെ ജോലിയെന്ന് ടിആര്‍എസ് എംപി പറഞ്ഞു.
4:48 PM, 27 Dec

സ്ത്രീ ശാക്തീകരണത്തിന് വനിതാ സംവരണമാണ് നടപ്പാക്കേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായ പറഞ്ഞു. സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ വനിതാസംവരണം കൊണ്ടുവരണം. 33 ശതമാനം വനിതാസംവരണത്തെ കുറിച്ച് എന്താണ് സംസാരിക്കാത്തത്. 34 തൃണമൂല്‍ എംപിമാരില്‍ 12 പേര്‍ വനിതകളാണ്. മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ലിനെ എതിര്‍ക്കുന്നുവെന്നും തൃണമൂല്‍ എംപി വ്യക്തമാക്കി.
4:43 PM, 27 Dec

ഇസ്ലാമുമായോ ഏതെങ്കിലും മതവുമായോ ബില്ലിന് ബന്ധമില്ലെന്ന ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. അനീതി തടയുകയാണ് ലക്ഷ്യം. ദുരാചാരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ മുമ്പും രാജ്യം വിജയിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ മുത്തലാഖില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പാകിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടെ ഒട്ടേറെ മുസ്ലിം രാജ്യങ്ങള്‍ മുത്തലാഖ് കുറ്റകരമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് ഇരയേക്കാള്‍ സ്‌നേഹം കുറ്റവാളികളോടാണ് എന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
4:30 PM, 27 Dec

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. ബില്ല് യുക്തിക്ക് നിരക്കുന്നതല്ല. സെലക്ട് കമ്മിറ്റിക്ക് വിടണം. ബില്ലിലെ പല വ്യവസ്ഥകളും പൊരുത്തപ്പെടുന്നില്ല. മൂന്ന് വര്‍ഷം ജയിലിലടയ്ക്കപ്പെടുന്ന ഭര്‍ത്താവ് എങ്ങനെയാണ് ഭാര്യയ്ക്ക് ചെലവിന് കൊടുക്കുക. 3, 5, 6 വകുപ്പുകള്‍ പരസ്പര വിരുദ്ധമാണ്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

English summary
"Triple Talaq" Bill Taken Up By Lok Sabha After Tweaks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X