മുത്തലാഖ് മരിക്കുകയായിരുന്നു; വീണ്ടെടുത്തത് ഇവരാണ്, കുറ്റം മുസ്ലിംകളുടേതല്ല!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുസ്ലിംകള്‍ക്കിടയിലെ വിവാഹ മോചന രീതിയായ മുത്തലാഖ് നിലവില്‍ അപ്രസക്തമാവുകയായിരുന്നു. സുപ്രീം കോടതി പോലുള്ള മതനിരപേക്ഷ വേദിയില്‍ കൊണ്ടുവന്ന് വിഷയം വീണ്ടും ചര്‍ച്ചയാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ വീണ്ടും മുസ്ലിംകള്‍ വിഷയം ചര്‍ച്ച ചെയ്യാനും ചിന്തിക്കാനും തുടങ്ങി.

അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ വാദം തുടരുകയാണ്. ഈ വേളയിലാണ് വ്യക്തിനിയമ ബോര്‍ഡ് ഇങ്ങനെ വിശദീകരിച്ചത്.

മുത്തലാഖിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല

മുത്തലാഖിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല

വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരാകുന്നത്. വിഷയം മുസ്ലിംകള്‍ക്കിടയില്‍ നിന്നു അകന്നു വരികയായിരുന്നു. ഭൂരിഭാഗം മുസ്ലിംകളും മുത്തലാഖിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.

ഗൂഢനീക്കമാണെന്ന തോന്നലുണ്ടാക്കി

ഗൂഢനീക്കമാണെന്ന തോന്നലുണ്ടാക്കി

വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. അങ്ങനെയുള്ള ഒരു വിഷയം വീണ്ടും ചര്‍ച്ചയാക്കിയത് വഴി ജനങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നുവെന്ന തോന്നലുണ്ടാക്കാനാണ് ചര്‍ച്ച ഉപകരിക്കുന്നത്.

മുസ്ലീംകള്‍ക്ക് സുപ്രീംകോടതിയില്‍ വിശ്വാസം

മുസ്ലീംകള്‍ക്ക് സുപ്രീംകോടതിയില്‍ വിശ്വാസം

സുപ്രീംകോടതിയില്‍ കഴിഞ്ഞ 67 വര്‍ഷമായി വിശ്വസിക്കുന്നവരാണ് രാജ്യത്തെ മുസ്ലീംകള്‍. ഈ വിശ്വാസമാണ് രാജ്യം തിളങ്ങി നില്‍ക്കാന്‍ കാരണം. മുത്തലാഖ് ഒഴിവാക്കണമെന്ന വാദങ്ങള്‍ ഇത്തരം വിശ്വാസത്തെ ഇല്ലാതാക്കുമെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി

ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി

ബുധനാഴ്ച വ്യക്തി നിയമ ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി. മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടെ എന്നും ഇക്കാര്യം നിക്കാഹിന്റെ വേളയില്‍ വ്യക്തമാക്കണമെന്നും വാദത്തിനിടെ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

കോടതിയുടെ ചോദ്യങ്ങള്‍

കോടതിയുടെ ചോദ്യങ്ങള്‍

മൂന്ന് തലാഖുകള്‍ ഒരുമിച്ച് ചൊല്ലുന്നതിന് നിയമസാധുതയില്ലെന്ന് എല്ലാ മുസ്ലിംകള്‍ക്കും നിര്‍ദേശം നല്‍കാന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അതിനാവില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ താഴെ തട്ടില്‍ ഇടപെടലിന് ശ്രമിക്കുമെന്നു ബോര്‍ഡ് വ്യക്തമാക്കി.

മുത്തലാഖ് ഒഴിവാക്കാന്‍ സാധിക്കില്ല

മുത്തലാഖ് ഒഴിവാക്കാന്‍ സാധിക്കില്ല

മുത്തലാഖ് 1400 വര്‍ഷമായി മുസ്ലിംകള്‍ക്കിടയില്‍ തുടരുന്ന നിയമമാണെന്നും അതില്ലാതാക്കാന്‍ സാധിക്കില്ലെന്നും ബോര്‍ഡ് കഴിഞ്ഞദിവസം വാദത്തിനിടെ പറഞ്ഞിരുന്നു. മുസ്ലിംകള്‍ക്കിടയിലെ വിവാഹ മോചന രീതിയാണിതെന്നും ഭരണഘടന ലംഘമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവര്‍ ബോധിപ്പിച്ചു.

നിരോധിക്കണമെന്ന് കേന്ദ്രം

നിരോധിക്കണമെന്ന് കേന്ദ്രം

മുത്തലാഖ് വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദംകേള്‍ക്കുകയാണ്. മുത്തലാഖ് നിരോധിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരോധിക്കുന്നത് ഇസ്ലാമിക വിരുദ്ധ നടപടിയാകുമെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം.

English summary
"Triple talaq is a dying practice" which when debated or challenged at secular forums like the Supreme Court could actually make a comeback, said the All India Muslim Personal Law Board+ (AIMPLB) to the top court today.
Please Wait while comments are loading...