കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ ബിജെപി!! മുത്തലാക്കിനെ എതിര്‍ക്കാന്‍ കാരണം!

ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മുത്തലാക്ക്, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇവ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളുടെ അന്തസിനെ തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് കേന്ദ്രസസര്‍ക്കാരിന്റെ വാദം.

സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

muslim woman

കോടതിയില്‍ സമര്‍പ്പിച്ച പുതിയ സബ്മിഷനിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഈ വിഭാഗത്തിലെ പുരുഷന്മാരുമായും മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോള്‍ അസമത്വവും മോശപ്പെട്ടതുമാണെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്.

മാര്‍ച്ച് 30ന് മുത്തലാക്കും ബഹുഭാര്യത്വവും ഉള്‍പ്പെട്ട ഹര്‍ജി പരിഗണിച്ച കോടതി ഇത് ഭരണഘടന ബഞ്ചിന് കൈമാറിയിരുന്നു. മെയ്11 ന് ഭരണഘടന ബഞ്ച് കേസ പരിഗണിക്കും. വളരെ സെന്‍സിറ്റീവ് ആയ വിഷയമാണിതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതിനെ തുടര്‍ന്നാണ് ഭരണഘടന ബഞ്ചിന് കൈമാറിയത്.

English summary
The Centre has told the Supreme Court that the practices of ‘triple talaq’, ‘nikah halala’ and polygamy impact the social status and dignity of Muslim women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X