ബിജെപിയെ തളയ്ക്കാനാകില്ല; കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിട്ടും കാര്യമില്ല!! കോണ്‍. 3, സിപിഎം 1

ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി.

ദില്ലി: ശക്തമായ കാവിക്കൊടുങ്കാറ്റില്‍ എല്ലാ രാഷ്ട്രീയ തടസങ്ങളും ബിജെപിക്ക് മുമ്പില്‍ തകര്‍ന്നടിയുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയുടെ മുന്നേറ്റത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളെല്ലാം. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സിപിഎമ്മിനെ ചെങ്കോട്ടയായ ത്രിപുരയും ബിജെപിക്ക് കീഴടങ്ങിയതോടെ സിപിഎം കേരളത്തില്‍ മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസിന്റെ അവസ്ഥയും ദയനീയമാണ്. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളും ബിജെപി മുഖ്യമന്ത്രിമാരാണ് ഭരിക്കുന്നത്. രസകരമായാ രാഷ്ട്രീയ കണക്കുകള്‍ നോക്കൂ...

സിപിഎമ്മിന്റെ കാര്യം

സിപിഎമ്മിന്റെ കാര്യം

കഴിഞ്ഞ 25 വര്‍ഷമായി സിപിഎം ഭരിക്കുന്ന സംസ്ഥാനമായിരുന്നു ത്രിപുര. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി മികച്ച വിജയം നേടിയിരിക്കുകയാണിവിടെ. ഇതോടെ സിപിഎം ഭരണം കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കേരളത്തില്‍ സ്ഥിരമായി ഒരു പാര്‍ട്ടിയും ഭരിക്കാറുമില്ല.

മൂന്നും ബിജെപിക്ക് ഒപ്പമോ

മൂന്നും ബിജെപിക്ക് ഒപ്പമോ

ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് വന്നിരിക്കുന്നത്. ത്രിപുരയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. നാഗാലാന്റില്‍ ബിജെപി സഖ്യമാണ് വിജയിച്ചിരിക്കുന്നത്. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണെങ്കിലും മറ്റു പാര്‍ട്ടികളെ പിടിച്ച് ഭരണം പിടിക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന.

പകുതിയും ബിജെപി

പകുതിയും ബിജെപി

ഫലത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ബിജെപിക്ക് തന്നെ. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് സിപിഎമ്മും തകര്‍ന്നിരിക്കുന്നു. ഇതോടെ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ വരുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസിന് മൂന്ന്

കോണ്‍ഗ്രസിന് മൂന്ന്

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂന്നായി ചുരുങ്ങുകയാണ്. മേഘാലയയില്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഭരണം കൈക്കലാക്കിയാല്‍ കോണ്‍ഗ്രസ് ഭരണം മൂന്നിടത്തായി ഉറപ്പിക്കാം. കര്‍ണാടകയും പഞ്ചാബും മിസോറോമും മാത്രമാകും കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍.

കര്‍ണാടക പിടിക്കാന്‍

കര്‍ണാടക പിടിക്കാന്‍

ഇതില്‍ കര്‍ണാടകയിലാണ് അടുത്ത തിരഞ്ഞെടുപ്പ് വരുന്നത്. കര്‍ണാടക പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേസമയം, സിപിഎമ്മിന്റെ അവസ്ഥയാണ് ദയനീയം. ഒരു കാലത്ത് മൂന്ന് സംസ്ഥനാങ്ങള്‍ ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങി.

15 ബിജെപി മുഖ്യമന്ത്രിമാര്‍

15 ബിജെപി മുഖ്യമന്ത്രിമാര്‍

ബിജെപി മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ 14 ആണ്. ത്രിപുര കൂടി കിട്ടുന്നതോടെ 15 ആകും. നാഗാലാന്റില്‍ സഖ്യകക്ഷി പിന്തുണയോടെ ബിജെപി മുഖ്യമന്ത്രി വരുമോ എന്ന് പറയാനായിട്ടില്ല.

വിശാല സഖ്യം വരുമോ

വിശാല സഖ്യം വരുമോ

ഇങ്ങനെ നോക്കുമ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികം വെല്ലുവിളിയുണ്ടാകില്ല. മാത്രമല്ല, എല്ലാ പാര്‍ട്ടികളും ഒരുമിച്ചാല്‍ മാത്രമേ ബിജെപിക്ക് നേരിയ ആശങ്കയ്ക്ക് സാധ്യതയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ഒരു വിശാല സഖ്യത്തിന് സാധ്യത കുറവാണ്.

കെട്ടിവച്ച പണം പോയ കാലം

കെട്ടിവച്ച പണം പോയ കാലം

കഴിഞ്ഞ തവണ ത്രിപുരയില്‍ 50 സീറ്റിലാണ് ബിജെപി മല്‍സരിച്ചത്. 49 സീറ്റിലും കെട്ടി വച്ച പണം പോലും ബിജെപിക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്.

പഞ്ചാബും ദില്ലിയും

പഞ്ചാബും ദില്ലിയും

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചനകള്‍ കൂടിയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് സംസ്ഥാനം പഞ്ചാബ് മാത്രമായി ഒതുങ്ങിയിരിക്കുന്നു. ചെറിയ ഒരു കുത്ത് പോലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിനെ ഇതുമായി ബന്ധപ്പെട്ട ഭൂപടം തയ്യാറാക്കിയാല്‍ കാണാന്‍ സാധിക്കും.

കര്‍ണാടകത്തിലെത്തണം

കര്‍ണാടകത്തിലെത്തണം

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ മൂന്ന് ഭാഗവും കാവി മയമാണ്. അടുത്തെവിടെയെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന് കാണണമെങ്കില്‍ ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലെത്തണം. പിന്നെ മേഘാലയയിലും. എന്നാല്‍ ഇപ്പോള്‍ മേഘാലയയുടെ കാര്യം സംശയത്തിലാണ്.

ബിജെപിയുടെ കൈവശം

ബിജെപിയുടെ കൈവശം

ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി. അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയാണ് ബിജെപി മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങള്‍. ഇനി ഈ പട്ടികയില്‍ ത്രിപുരയും വരും.

ബിജെപി സഖ്യം

ബിജെപി സഖ്യം

അതായത് നൂറ് കോടിയോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശം ബിജെപി ഭരണത്തിന് കീഴിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം ഭരിക്കുന്നുണ്ട്. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, നാഗാലാന്റ്, സിക്കിം എന്നിവയാണ് എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്. ഈ പട്ടികയിലേക്ക് ചിലപ്പോള്‍ മേഘാലയയും വന്നേക്കാം.

ഭരിക്കാത്ത നാടുകള്‍

ഭരിക്കാത്ത നാടുകള്‍

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ ബിജെപിയ അടുപ്പിക്കാത്ത സംസ്ഥാനങ്ങളായിരുന്നു. ഈ പട്ടികയില്‍ നിന്ന് ത്രിപുര ഒഴിഞ്ഞു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. തമിഴ്നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെയും. ഒഡീഷയില്‍ നവീന്‍ പട്നായികിന്റെ ബിജു ജനാതാദള്‍ ഭരിക്കുന്നു.

പര്യവസാനം ഇങ്ങനെ

പര്യവസാനം ഇങ്ങനെ

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയാണ് ഭരണം നടത്തുന്നത്. ദില്ലിയില്‍ ആംആദ്മിയും. കര്‍ണാടക, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത തിരഞ്ഞെടുപ്പുകള്‍ നടക്കുക. ആദ്യം കര്‍ണാടകയിലായിരിക്കും. തൊട്ടുപിന്നാലെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+