കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്ക് വായ്പ വേണം,മാണിക് സര്‍ക്കാര്‍

  • By Meera Balan
Google Oneindia Malayalam News

Manik Sarkar
അഗര്‍ത്തല: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി കൂടുതല്‍ വായ്പ്പ അനുവദിയ്ക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 39 ല്‍നിന്ന് 50 ശതമാനമാക്കി നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം

സംസ്ഥാനത്ത് ബാങ്കുകളുടെ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തോളം ശാഖകള്‍ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ സ്വിച്ചിംഗിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. നസ്‌റുള്‍ കലാക്ഷേത്രയില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കിടെയാണ് കൂടുതല്‍ ലോണ്‍ അനുവദിയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ബാങ്കിന് വേണ്ട എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തകാലത്ത് തന്നെ 36 ഓളം പുതിയ ശാഖകള്‍ തുടങ്ങാന്‍ ബാങ്ക് പദ്ധതിയിടുന്നതായും യുബിഐ മാനേജിംഗ് ഡയറക്ടറും എംഡിയുമായ അര്‍ച്ചന ഭാര്‍ഗവ് പറഞ്ഞു.

English summary
Requesting to sanction more loans to the poor, Tripura Chief Minister Manik Sarkar on Thursday requested United Bank of India (UBI) authorities to increase its credit deposit ratio from 39 per cent to 50 per cent in this financial year itself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X