കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ബിജെപിയുടെ സ്വപ്‌നത്തിന് തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിച്ച് ടിആര്‍എസ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മലര്‍ത്തിയടിച്ച് ടി ആര്‍ എസ്. മുനുഗോഡില് നടന്ന പതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയായ ടി ആര്‍ എസ് 10,000 ത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ടി ആര്‍ എസ് സ്ഥാനാര്‍ത്ഥി കെ പ്രഭാകര്‍ റെഡ്ഡി ബി ജെ പിയുടെ കെ രാജഗോപാല്‍ റെഡ്ഡിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. അടുത്തിടെയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്തത്.

1

ഓപ്പറേഷന്‍ കമല: ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ശബ്ദരേഖ തെളിവ് പുറത്തുവിട്ട് ടിആര്‍എസ്ഓപ്പറേഷന്‍ കമല: ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ശബ്ദരേഖ തെളിവ് പുറത്തുവിട്ട് ടിആര്‍എസ്

ഈ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മുഖ്യമന്ത്രി കെ സി ആര്‍ വലിയ പ്രചാരണ പരിപാടിക്കാണ് നേതൃത്വം നല്‍കിയത്. വിജയം ഉറപ്പാക്കാന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മുഴുവന്‍ സംഘത്തെയും വിന്യസിക്കുകയും ചെയ്തിരുന്നു. ആവേശകരമായ പോരാട്ടത്തില്‍ വലിയ വിജയമാണ് കെ പ്രഭാകര്‍ റെഡ്ഡി സ്വന്തമാക്കിയത്.

2

'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യർ'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യർ

ബി ജെ പി സ്ഥാനാര്‍ത്ഥിയായ കെ രാജഗോപാല്‍ റെഡ്ഡി നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയി ചേക്കേറിയതിന് തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ പരിപാടികള്‍ക്കാണ് ബി ജെ പിയും ടി ആര്‍ എസും നേതൃത്വം നല്‍കിയത്.

3

വിജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ടി ആര്‍ എസ് നേതാക്കളും അനുയായികളും ആഘോഷം തുടങ്ങി. 93 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കെ സി ആറിനെ സംബന്ധിച്ചിടത്തോളം മുനുഗോട് ഉപതിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമായിരുന്നു, കാരണം ഒരു ബി ജെ പി വിജയം നേടിയിരുന്നെങ്കില്‍ ടി ആര്‍ എസിന്റെ പ്രതിരോധ നിരയില്‍ വിള്ളലിന്റെ സൂചന നല്‍കുമായിരുന്നു.

4

ചങ്ക് തകര്‍ന്ന് മെസി ആരാധകര്‍; ഒരു ലക്ഷം രൂപയുടെ കൂറ്റന്‍ കട്ടൗട്ട് തവിടുപൊടി, വൈറല്‍ വീഡിയോചങ്ക് തകര്‍ന്ന് മെസി ആരാധകര്‍; ഒരു ലക്ഷം രൂപയുടെ കൂറ്റന്‍ കട്ടൗട്ട് തവിടുപൊടി, വൈറല്‍ വീഡിയോ

ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ച വേഗത്തിലാകുമായിരുന്നു. ഇതിനാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ടി ആര്‍ എസ് തടയിട്ടത്. കൂടാതെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മനുകോഡിലെ ഫലം ബി ജെ പിക്കും ടി ആര്‍ എസിനും നിര്‍ണായകമായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് ജയിച്ചതോടെ ബി ജെ പിയുടെ മിഷന്‍ സൗത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

5

കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ കമല സജീവമായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുമായി ചേര്‍ന്ന് ബി ജെ പി കുതിരക്കച്ചവടം നടത്തുന്നുണ്ടെന്നാണ് ടി ആര്‍ എസ് ആരോപിച്ചത്. തെലങ്കാനയിലെ ഓപ്പറേഷന്‍ കമലുമായി ബന്ധപ്പെട്ട ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതാണെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടിരുന്നു.

6

നാല് ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഹൈദരാബാദില്‍ അറസ്റ്റിലായ നാല് പേര്‍ തെലങ്കാനയിലേതുള്‍പ്പടെ നാല് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണെന്നാണ് കെ സി ആര്‍ ആരോപിച്ചിരുന്നു. തെലങ്കാന ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

English summary
TRS defeated the BJP in a tough contest in the by-election to munukode constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X