കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ നീക്കം ഫലം കണ്ടു! ടിആര്‍എസില്‍ നിന്ന് കൂട്ടരാജി! കോണ്‍ഗ്രസില്‍ എത്തിയത് 10 പേര്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ടിആര്‍എസില്‍ നിന്ന് കൂട്ടരാജി | Oneindia Malayalan

തെലുങ്കാനയതില്‍ തിരഞ്ഞെടുപ്പ് ചൂട് അടുക്കവേ ടിആര്‍എസിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഡിസംബര്‍ ഏഴിനാണ് ഇവിടെ പോളിങ്ങ് നടക്കുക. മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിയമസഭ നേരത്തെ പിരിച്ചുവിട്ടത്.

എന്നാല്‍ റാവു പ്രതീക്ഷിച്ചത്ര എളുപ്പമാകില്ല കാര്യങ്ങള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിആര്‍​എസ് നേതാക്കള്‍ പലരും കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. മുന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്.

 രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

ഭരണ വിരുദ്ധ വികാരങ്ങള്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ലെന്ന് മാത്രമല്ല ഭരണാനുകൂല സാഹചര്യം നിലനില്‍ക്കെയായിരുന്നു മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്. ഭരണാനുകൂല വികാരം പരമാവധി വോട്ടായി മാറുമെന്ന് റാവു കണക്കുകൂട്ടി.

ദേശീയ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയം

ഇതുകൂടാതെ നിമസഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ എത്തുന്ന ലോക്സഭാ തുരഞ്ഞെടുപ്പില്‍ പരമാവധി ശ്രദ്ധ ചെലുത്തി തെലുങ്കാനയില്‍ 17 ലോക്സഭാ സീറ്റുകളിലും വിജയിച്ച് കയറാമെന്നും റാവു സ്വപ്നം കണ്ടിരുന്നു. ഇതുവഴി മകന്‍ കെടി രാമറാവുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി തനിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറാമെന്നാണ് റാവുവിന്‍റെ കണക്കുകൂട്ടല്‍.

 തിരിച്ചടി

തിരിച്ചടി

എന്നാല്‍ ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന ടിആര്‍എസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് നിരവധി ടിആര്‍എസ് നേതാക്കളാണ് പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെത്തിയത് നിസാമാബാദില്‍ നിന്നുള്ള എംഎല്‍സി സി ഭൂപതി റെഡ്ഡിയാണ്.

 അനുയായികള്‍

അനുയായികള്‍

ഇദ്ദേഹത്തോടൊപ്പം ഒട്ടേറെ അനുയായികളും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ വീണ്ടും എംഎല്‍എ ഉള്‍പ്പെടെയുള്ള 10 നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തിയെന്നാണ് വിവരം.ഒരു മാധ്യമപ്രവര്‍ത്തകനും ഒരു സാമൂഹിക പ്രവര്‍ത്തകനും ഇക്കൂട്ടത്തില്‍ ഉണ്ട്.

 നേതാക്കള്‍

നേതാക്കള്‍

മുന്‍ എംഎല്‍എ ബി ജനാന്‍ധനന്‍ ഗൗഡ്, റഹീം സൈഫി, ജുവാദി നരസിംഹ് റാവു, മോഡപ്പട്ടി പ്രകാശ് റെഡ്ഡി തുടങ്ങിയ നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ എത്തിയത്. ഇവര്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞു.

 ശ്രദ്ധേയമായ നീക്കം

ശ്രദ്ധേയമായ നീക്കം

മുതിര്‍ന്ന നേതാക്കളായ ജമാല്‍പൂര്‍ ഗണേഷ്, ഗള്‍ഫ് തെലുങ്കാന വെല്‍ഫെയര്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പട്കുരി ബസന്ത് റെഡ്ഡി എന്നിവരും ടിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ എത്തി. ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഇവരുടെയെല്ലാം കളംമാറ്റം എന്നതും ശ്രദ്ധേയമാണ്.

 മേല്‍ക്കൈ

മേല്‍ക്കൈ

കോണ്‍ഗ്‌സ്-ടിഡിപി-സിപിഐ സഖ്യം നിലവില്‍വന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം മേല്‍ക്കൈ ഉണ്ടാക്കുമെന്ന പ്രതീതി നിലനില്‍ക്കെയാണ് വീണ്ടും കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ എത്തിയിരിക്കുന്നത്.

 കൂട്ടത്തോടെ

കൂട്ടത്തോടെ

കഴിഞ്ഞ ദിവസങ്ങളിലായി മുന്‍മന്ത്രിയടക്കമുള്ള മൂന്ന് എംഎല്‍എമാരായിരുന്നു ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേക്കേറിയത്. 7 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്.

English summary
TRS leaders join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X