കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ട് അവതരിപ്പിച്ചില്ല!! പിന്നാലെ യെദ്യൂരപ്പയുടെ രാജി, ജയിച്ചത് കോണ്‍ഗ്രസും ജെഡിഎസും....

കര്‍ണാടകയില്‍ വിശ്വാസ വോട്ട് അവതരിപ്പിക്കുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

ബെംഗളൂരു: നിര്‍ണായകമായ വിശ്വാസ വോട്ടിന് പിന്നാലെ കര്‍ണാടക രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി. ഭൂരിപക്ഷം തെളിയിക്കാനാവാതെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് യെദ്യൂരപ്പ രാജിവെച്ചത്. വെറും 55 മണിക്കൂറാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. ഇതോടെ കോണ്‍ഗ്രസും ജനതാദളും രാഷ്ട്രീയ വിജയം കൂടി നേടിയിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം നടക്കുന്ന വിശ്വാസ വോട്ട് ബിജെപിയുടെ മുഖ്യമന്ത്രി യെദ്യൂരപ്പയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വരുമെന്നും ഉറപ്പായിരുന്നു. വിശ്വാസ വോട്ടിന് മുന്നോടിയായി അദ്ദേഹം സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ യെദ്യൂരപ്പ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായും ആരോപിച്ചു. നേരത്തെ ഭൂരിപക്ഷം തെളിയിക്കുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു ബിജെപിയും യെദ്യൂരപ്പയും. ഇവര്‍ക്കെതിരെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടിരുന്നു.

1

അതേസമയം യെദ്യൂരപ്പയുടെ മകനും ജനാര്‍ദന റെഡ്ഡിയും തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എംഎല്‍എമാര്‍ക്ക് കോടികളും അതോടൊപ്പം മന്ത്രിസ്ഥാനവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത്ര വലിയ കുതിരക്കച്ചവടം നടത്തിയിട്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ യെദ്യൂരപ്പയ്ക്ക് അത് കനത്ത തിരിച്ചടിയാണ്. അതിനിടെ ബിജെപി ചാക്കിട്ട് പിടിച്ചെന്ന് ആരോപണമുണ്ടായിരുന്ന എംഎല്‍എമാര്‍ തിരിച്ചുവന്നതും യെദ്യൂരപ്പയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. നേരത്തെ വിശ്വാസ വോട്ടിന് മുമ്പ് യെദ്യൂരപ്പ രാജിവെക്കുമെന്നും ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇതെന്നും അഭ്യൂഹമുണ്ടായിരുന്നു.

English summary
trust vote start at karnataka assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X