രണ്ടും കൽപിച്ച് ടിടിവി!!! അണ്ണാഡിഎംകെ വീണ്ടും പിളർപ്പിലേക്ക്!!!! ആശങ്കയോടെ തമിഴകം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ​തിരച്ച് വരവ് പാർട്ടിയിൽ മറ്റൊരു പിളർപ്പിന്​ കളമൊരുങ്ങുന്നതായി റിപ്പോർട്ട്​.താൻ പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോവുമെന്നാണ്​ ദിനകരൻ അറിയിച്ചിട്ടുണ്ട്​. തന്നെ പാർട്ടിയിലെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത് ശശികളയാണെന്നും അവർക്ക് ​ മാത്രമേ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ അധികാരമുള്ളു എന്ന്​ ദിനകരൻ വ്യക്തമാക്കി.

തിങ്കളാഴ്ച ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ദിനകരൻ ശശികലയുമായി കൂടികാഴ്​ച നടത്തുമെന്നും റിപ്പോർട്ടകൾ ഉണ്ട്. ശശികലയുമായുള്ള കൂടികാഴ്​ചക്ക്​ ശേഷമാവും ഭാവികാര്യങ്ങളെ കുറിച്ച്​ തീരുമാനമെടുക്കുക.

ആശങ്കയോടെ പളനി സ്വാമി ക്യാപ്

ആശങ്കയോടെ പളനി സ്വാമി ക്യാപ്

ദിനകരന്റെ തിരിച്ചു വരവ് ആശങ്കയോടെയാണ് പളനി സ്വാമി ക്യാംപ് നോക്കി കാണുന്നത്.അണ്ണാ.ഡിഎംകെയിൽ ദിനകരനോടു കൂറുള്ള എംപിമാർ ഇപ്പോഴുമുമ്ട്. ഇവരുടെ പിൻതുണ ലഭിക്കുമെന്നും ആശങ്കയുണ്ട്.ദിനകരന്റെ നിലപടിനോട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് ഡിഎംകെ നേതാക്കളേ‍ നൽകുന്ന സൂചന.

എഐഎഡിഎംകെയിലെ പിളർപ്പ്

എഐഎഡിഎംകെയിലെ പിളർപ്പ്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷമാണ് പാർട്ടിയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. ശശികല പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിൽ ഏതിർപ്പ് അറിയിച്ച മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം പാർട്ടി വിട്ടു പുറത്തു പോയിരുന്നു.

ശശികല ജയിലിൽ

ശശികല ജയിലിൽ

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരുന്ന ശശികലയ്ക്ക് വൻ തിരിച്ചടിയായികരുന്നു നേരിടേണ്ടി വന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയാണ് കോടതി വിധിച്ചു. ഇതെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം മറന്ന് ശശികലബെംഗളൂരു പരപ്പ അഗ്രഹാര ജയിലിലായി. തുടർന്നുണ്ടായ തമിഴ് നാട് രാഷ്ട്രീയത്തിൽ പല അടിയൊഴുക്കുകളുമുണ്ടായി

എടപ്പാടി പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രി

എടപ്പാടി പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രി

ജയലളിതയുടെ മരണശേഷം ഒ.പനീര്‌ശെൽവം കാലൽ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്ന്ാൽ ശശികള ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് ഒപിഎസിന് സ്ഥാനം രാജിവെച്ചു പുറത്തു പോകേണ്ടി വന്നു. ശശികല ജയിലിൽ ആയതിനെ തുടർന്നാണ് ജയലളിതയുടെ വിശ്വസ്തൻ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായത്

ദീപയുടെ കടന്നു വരവ്

ദീപയുടെ കടന്നു വരവ്

ശശികലക്ക് മറ്റെരു അടിയായിരുന്നു ജയലളിതയുടെ സഹോദര പുത്രി ദീപയുടെ കടന്ന് വരവ്. ജയലളിതയുടെ മണ്ഡലമായി ആർകെ നഗറിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ ദീപ തയ്യാറായിട്ടുണ്ട്. ഝയലളിതയുടെ രൂപ സാദൃശ്യമുള്ള ദീപയ്ക്ക് ജനപിൻതുണ കിട്ടുമെന്നും ഉറപ്പുള്ള കാര്യമാണ്.

ആർകെ നഗറിൽ ത്രികേണ പേരാട്ടം

ആർകെ നഗറിൽ ത്രികേണ പേരാട്ടം

ആർകെ നഗർ കടുത്ത ത്രികോണ പോരാട്ടത്തിന് വേദിയാവുകയാണ്. ജയലളിതയുടെ സഹോദരി പുത്രി ദീപയും ശശികലയുടെ സഹോദരീ പുത്രൻ ടിടിവി ദിനകറും മുഖാമുഖം ഏറ്റുമുട്ടുന്നു. എന്നാൽ ഒപിഎസ് ദീപയ്ക്ക് പിൻതുണ നൽകുമെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ട് എന്നാൽ ഇപ്പോൾ ഒഫിഎസ് തിരഞ്ഞെടുപ്പിനെ തേരിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

രണ്ടില ചിഹ്നത്തിനായി ഇരു കൂട്ടർ

രണ്ടില ചിഹ്നത്തിനായി ഇരു കൂട്ടർ

തിരഞ്ഞെടുപ്പിനായി അണ്ണാഡിഎംകെ യുടെ പാർട്ടി ചിഹ്മനായ രണ്ടില ചിഹ്നത്തിനു വേണ്ടി ഒപിഎസ്-ശശികല പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ കമ്മീഷൻ മരവിപ്പിച്ചു

ടിടിവി ദിനകർ

ടിടിവി ദിനകർ

ശശികല ജയിലിൽ പോയതിനു ശേഷം ടിടിവി ദിനകരനെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കി. ആർകെ നഗറിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങവെ രണ്ടില ചിഹ്നത്തിനു വേണ്ടി ഇലക്ഷൻ കമ്മീഷനെ സ്വാദീനിക്കാൻ ശ്രമിച്ച കേസിൽ ഡൽഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്​ടറേറ്റ്​ ദിനകരനെ അറസ്​റ്റ്​ ചെയ്​തതോടെ പളനിസ്വാമി പക്ഷം എ.​ഐ.എ.ഡി.എം.കെയിൽ പിടിമുറുക്കുകയായിരുന്നു. ദിനകരന്റെ തിരിച്ച്​ വരവോടെ പുതിയ അധികാര വടം വലിക്കാവും എഐഎഡിഎംകെയിൽ തുടക്കമാവുക.

English summary
ttv dinakar entry aiadmk aganin suffer anthor split
Please Wait while comments are loading...