ദിനകരന്റെ ഇടനിലക്കാരന്‍ പഠിച്ച കള്ളന്‍..!! പങ്കാളി മലയാള നടി..!!കോടികള്‍ കൊണ്ടമ്മാനമാടും..!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ടിടിവി ദിനകരന്‍ നിയോഗിച്ചുവെന്ന് പറയപ്പെടുന്ന സുകേഷ് ചന്ദ്രശേഖരനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ സുകേഷിന്റേത് ആഢംബരത്തില്‍ മുങ്ങിയുള്ള ജീവിതമാണ്. മാത്രമല്ല മലയാളിയായ സിനിമാനടിയാണ് ഇയാളുടെ ജീവിത പങ്കാളി.

പങ്കാളി സിനിമാ നടി

കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ സുകേഷ് ചന്ദ്രശേഖരിന്റെ പക്കല്‍ നിന്നും ഒന്നരക്കോടി രൂപയും ബിഎംഡബ്ലൂ കാറും മെര്‍സിഡസ് കാറും പിടിച്ചെടുത്തിരുന്നു. മലയാളി നടിയായ ലീന മരിയ പോളാണ് സുകേഷിന്റെ പങ്കാളി.

നിരവധി ക്രിമനിൽ കേസുകൾ

ഇരുവരേയും 2013ല്‍ വഞ്ചനാക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 19 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അന്ന് ഇരുവരും പിടിയിലായത്. പലപേരുകളിലും തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ ഡിഎംകെ നേതാവ് അഴഗിരിയുടെ മകനെന്ന് പറഞ്ഞും തട്ടിപ്പുകള്‍ നടത്തി.

അത്യാഢംബര ജീവിതം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ലീനയെ ഇയാള്‍ വലയിലാക്കിയത്. വഞ്ചിച്ചുവെന്ന് ആരോപിച്ച് ലീന ആദ്യം പരാതി നല്‍കിയെങ്കിലും പിന്നീട് തട്ടിപ്പുകളില്‍ കൂടെക്കൂടി. അത്യാഢംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്.

കോടികളിട്ട് അമ്മാനമാടും

ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും സുകേഷിനെ പിടികൂടുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന ബ്രേസ്ലെറ്റിന് മാത്രം ആറരക്കോടി രൂപ വില വരുമെന്നാണ് കരുതുനന്ത്. മുറിയില്‍ നിന്നും കണ്ടെടുത്ത ഷൂസുകള്‍ക്ക് ഏഴ് ലക്ഷത്തോളം വിലവരും.

ആകെ 19 കേസുകൾ

1.17 കോടി രൂപ വിലവരുന്ന 117 വാച്ചുകള്‍, ഔഡി, ബെന്‍സ്, ബെന്റ്‌ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവയും പിടിച്ചെടുത്തു.മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 19 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.

കമ്മീഷന് കൈക്കൂലി

ശശികലയുടെ അനന്തരവന്‍ കൂടിയായ ടിടിവി ദിനകരന്‍ സുകേഷ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരനുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലതവണ മുങ്ങി

മുമ്പ് ഒരു തവണ ദില്ലിയില്‍വെച്ച് ലീനയെ അറസ്റ്റ് ചെയ്തപ്പോള്‍ സുകേഷ് മുങ്ങി. പിന്നീട് ഇയാളെ കൊല്‍ക്കത്തയില്‍നിന്നും പിടികൂടി. എന്നാല്‍ ഇയാള്‍ വീണ്ടും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇരുവരും വിവാഹിതർ

സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് നിലവില്‍ ഈ തട്ടിപ്പുകാരെ വലയിലാക്കിയിരിക്കുന്നത്. ലീനയെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് സുകേഷ് പറഞ്ഞിരിക്കുന്നത്. ലീന റെഡ് ചില്ലീസ് പോലുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
TTV dinakaran's alleged middleman Sukesh is accused in many criminal cases
Please Wait while comments are loading...