കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലവ് ജിഹാദ് ആംഗിള്‍ നല്‍കി, മതം നോക്കിയാണ് അറസ്റ്റ് ചെയ്തത്'; ആരോപണവുമായി ഷീസാന്‍ ഖാന്‍

Google Oneindia Malayalam News

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ആണ് നടി തുനിഷ ശര്‍മ്മയെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുനിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സഹനടന്‍ ഷീസാന്‍ ഖാനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് നടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഷീസാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തുനിഷയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ തന്നെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുകയാണ് ഷീസാന്‍ ഖാന്‍. ഈ കേസില്‍ താന്‍ അറസ്റ്റിലായത് തന്റെ മതം കൊണ്ട് മാത്രമാണെന്ന് ഷീസാന്‍ ഖാന്റെ അഭിഭാഷകര്‍ പറയുന്നു. ഈ കേസിന് അവര്‍ ലവ് ജിഹാദ് ആംഗിള്‍ നല്‍കി. കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് എന്നെ എന്നെ രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യാമായിരുന്നു, സത്യം പുറത്തുവരുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

2

കേസില്‍ ഷീസാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവുമില്ല, അദ്ദേഹം മുസ്ലീം അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ഷീസാന്‍ ഖാനെ ഉ്ദ്ധരിച്ച് അഭിഭാഷകര്‍ പറഞ്ഞു. ഷീസാനെതിരെ തെളിവില്ലെങ്കിലും ക്രിമിനല്‍ വകുപ്പ് ചുമത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

3

ഈ കേസിലെ എല്ലാ വസ്തുതകളും കോടതിക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമോ എന്ന് ആദ്യം തീരുമാനിക്കേണ്ടത് കോടിയാണ്. കോടതി തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലിയിലെ ഒരു സെറ്റില്‍ വച്ചാണ് തുനിഷ ആത്മഹത്യ ചെയ്തത്. അലി ബാബ ദസ്താന്‍-ഇ-കാബൂള്‍ എന്ന ഷോയില്‍ ഷെഹ്‌സാദി മറിയം എന്ന വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

4

അതേസമയം, ഇന്ന് മറ്റ് ചില കാര്യങ്ങളും ഷീസാന്‍ ഖാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡിസംബര്‍ 21നും 23നും ഇടയില്‍ തുനിഷ, അലി എന്ന യുവാവിനൊപ്പമായിരുന്നെന്നും ജീവനൊടുക്കുന്നതിന് മുമ്പ് ഡേറ്റിംഗ് ആപ്പിലൂടെ യുവാവുമായി ബന്ധപ്പെട്ടിരുന്നെന്നും അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു.

5

ആത്മഹതയ്ക്ക് തൊട്ട് മുമ്പ് വീഡിയോ കോളില്‍ 15 മിനുറ്റോളം സംസാരിച്ചു. തുനിഷ മരിച്ച സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കേസില്‍ ഷീസാന്‍ നിരപരാധിയാണെന്നും തുനിഷയെ ഹിജാബ് ധരിക്കാനും ഉറുദു പഠിക്കാനും നിര്‍ബന്ധിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അവര്‍ വാദിച്ചു. കൂടാതെ 2013ല്‍ നടിയും ഗായികയുമായ ജിയ ഖാന്റെ ആത്മഹത്യ പ്രേരണ കേസില്‍ ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിക്ക് ജാമ്യം ലഭിച്ചതും ഇരുവരും സൂചിപ്പിച്ചു.

6

ജില്ല അഡീഷണല്‍ ജഡ്ജി ആര്‍ ഡി ദേശ്പാണ്ഡെയാണ് ഷീസന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്‍ ആവശ്യ്‌പെട്ട സാവകാശം അനുവദിക്കുകയും കേസ് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു.

7

അതേസമയം, ഷീസനെതിരെ ഗുരുതര ആരോപണവുമായി തുനിഷയുടെ അമ്മ വനിത ശര്‍മ്മ രംഗത്ത് എത്തിയിരുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ തന്റെ മകള്‍ക്ക് കാമുകന്‍ ഷീസാ ഖാനില്‍ നിന്നും സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് വനിത ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. തുനിഷയെ തന്റെ മുന്‍ കാമുകന്‍ ഷീസന്‍ ഖാന്‍ പല തരത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് മാതാവ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയത്.

8

അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി പലതും ചെയ്യാന്‍ നിര്‍ബന്ധിതനയാക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. വസായിലെ ഒരു സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഡിസംബര്‍ 24 നായിരുന്നു തുനിഷ (20) ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്‍ കാമുകനും സഹതാരവുമായ ഷീസാനെ അറസ്റ്റ് ചെയ്തത്.

English summary
Tunisha Sharma Death: Sheezan Khan's lawyers Says he was arrested only because of his religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X