കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സംഘടനകളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍; പിന്നില്‍ കേന്ദ്രമെന്ന് കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കാര്‍ഷിക സംഘടനകളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. കിസാന്‍ ഏകത മോര്‍ച്ച, ട്രാക്ടര്‍ 2 ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ഡസനോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ തടഞ്ഞുവെച്ചതായി വിവിധ കര്‍ഷക സംഘടനകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യുന്നതിനാല്‍ ഈ അക്കൗണ്ടുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ട്വിറ്ററില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി എസ് കെ എം ആരോപിച്ചു. കര്‍ഷക മുന്നേറ്റവുമായി ബന്ധമുള്ള കിസാന്‍ ഏകത മോര്‍ച്ച എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഒരു ഡസനോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ട്വിറ്റര്‍ തടഞ്ഞു വെച്ചു, എസ്‌കെഎം പ്രസ്താവനയില്‍ പറഞ്ഞു.

fe

'ഈ കര്‍ഷകവിരുദ്ധ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥാ ദിനം തിരഞ്ഞെടുത്തു എന്നതാണ് ഈ സന്ദര്‍ഭത്തിലെ പ്രധാന കാര്യം. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ 1975 ജൂണ്‍ 25/26 രാത്രി ഇന്ത്യയുടെ, ജനാധിപത്യത്തില്‍ കറുത്ത ദിനമായി കണക്കാക്കപ്പെടുന്നു, പ്രസ്താവനയില്‍ പറയുന്നു.

ജനാധിപത്യവിരുദ്ധമായും യുക്തിരഹിതമായും തടഞ്ഞുവച്ച കര്‍ഷക സംഘടനകളുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളും പുനഃസ്ഥാപിക്കണമെന്ന് എസ് കെ എം ആവശ്യപ്പെടുന്നു, പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് പ്രതികരണമൊന്നും ലഭ്യമല്ല.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐ പി എസ് ഓഫീസര്‍മാരായ ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കണമെന്നും എസ് കെ എം ആവശ്യപ്പെട്ടു.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

'ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ നിരുപാധികം വിട്ടയക്കണം. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു, എസ്.കെ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ടീസ്റ്റ സെതല്‍വാദും ആര്‍ ബി ശ്രീകുമാറും അറസ്റ്റിലായിരിക്കെ, പാലന്‍പൂരിലെ ജയിലില്‍ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭട്ടിന്റെ കസ്റ്റഡിയില്‍ എഫ്ഐആറുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫര്‍ വാറണ്ട് ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

English summary
Twitter accounts linked to farm movement shut down says Samyukta Kisan Morcha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X