നടി കൃതികയെ തലക്കടിച്ച് കൊന്നതാര്, എന്തിന്?? കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: നടിയും മോഡലുമായ കൃതിക ചൗധരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്തിന് കൊലപാതകം ചെയ്തു എന്ന കാര്യവും ചോദ്യം ചെയ്തു വരികയാണ്.

മോഡൽ കൊല്ലപ്പെട്ട സംഭവം... 70 ദിവസത്തിന് ശേഷം സൂപ്പർസ്റ്റാർ വിക്രം അറസ്റ്റിൽ..

ജൂണ്‍ 14 നാണ് അദ്ധേരിയിലെ അപ്പാര്‍ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. അദ്ധേരിയിലെ അമ്പോളി റെസിഡന്‍സിലാണ് കൃതിക താമസിച്ചിരുന്നത്. അപ്പാര്‍ട്‌മെന്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

kritika-chaudhary

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട് കുത്തി തുറന്നാണ് പൊലീസ് അകത്ത് കടന്നത്. ദിവസങ്ങള്‍ പഴക്കമുള്ള നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെടുത്തത്. തലയ്ക്ക് ശക്തമായി അടിയേറ്റതിനെ തുടര്‍ന്നാണ് നടി കൊല്ലപ്പെട്ടത് എന്നാണ് പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഹരിദ്വാര്‍ സ്വദേശിയായ കൃതിക ചൗധരി ബോളിവുഡില്‍ ഒരു വലിയ നായികയാകണം എന്ന ആഗ്രഹവുമായിട്ടാണ് മുംബൈയില്‍ എത്തിയത്. 2011 ല്‍ ബാലാജിയുടെ പരിചയ എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തി. 2013 ല്‍ റിലീസ് ചെയ്ത കങ്കണയുടെ രജ്ജോ എന്ന ചിത്രത്തിലും കൃതിക അഭിനയിച്ചിട്ടുണ്ട്.

English summary
The Mumbai Police on Monday arrested two persons in connection with the murder of model Kritika Chaudhary. Chaudhary was found dead in her Andheri apartment on June 14.
Please Wait while comments are loading...