ഫ് ളാറ്റ് വാഗ്ദാനം ചെയ്ത് യുവതിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്തു; യുവാക്കളെ തിരയുന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഫ് ളാറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ 81 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കളെ പോലീസ് തിരയുന്നു. മുംബൈ അന്ധേരിയിലാണ് സംഭവം. നേരത്തെ ക്രിമിനല്‍ കേസുള്ളവരാണ് തട്ടിപ്പുകാരെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്.

ഭീഷണിപ്പെടുത്തി നിശബ്ദനാക്കേണ്ട; കമല്‍ഹാസന് പിണറായിയുടെ പിന്തുണ


ദഹിസറിലെ താമസക്കാരിയാണ് പരാതിക്കാരിയായ യുവതി. ഇവര്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. യുവതിയുമായി അടുപ്പമുണ്ടായിരുന്ന ഇവര്‍ ഫ് ളാറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനായി 81 ലക്ഷം രൂപയും യുവതിയില്‍ നിന്നും വാങ്ങിയെടുത്തതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

noteban

33 ലക്ഷം രൂപ പണമായും 48 ലക്ഷം രൂപ ബാങ്ക് വഴിയുമാണ് കൈമാറിയത്. എന്നാല്‍, പണം വാങ്ങിയശേഷം ഫ് ളാറ്റ് നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. പലതവണ പ്രതികള്‍ കളിപ്പിച്ചതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും കേസുകളില്‍ പ്രതികളായതിനാല്‍ ഇവര്‍ മനപൂര്‍വം തട്ടിപ്പ് നടത്തിയതാണെന്നാണ് പോലീസ് നഗിമനം.

English summary
Two cheat Mumbai woman of Rs 81 lakh on pretext of selling flat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്