രാജ്യത്ത് വീണ്ടും കൊറോണ, രണ്ടിടത്ത് സ്ഥിരീകരിച്ചു! സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് വിമാനക്കമ്പനികള്‍
ദില്ലി: രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊറോണ വൈറസ് ബാധ. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോരുത്തരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണ് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
തെലങ്കാനയില്‍ കൊറോണ ബാധിച്ചിരിക്കുന്ന വ്യക്തി അടുത്തിടെ ദുബായില്‍ നിന്നുമാണ് എത്തിയത്. ഇറ്റലിയില്‍ നിന്നും വന്നിട്ടുളള ആളാണ് ദില്ലിയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കേരളത്തിന് പുറത്ത് ആദ്യമായാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ നേരത്തെ മൂന്ന് പേര്‍ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. ഈ പേരും ആശുപത്രി വിട്ടുകഴിഞ്ഞു.

ചൈനയില്‍ തുടക്കമിട്ട കൊറോണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദി എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍ എന്നിങ്ങനെയുളള കമ്പനികള്‍ കൊച്ചി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
Recommended Video
സാങ്കേതിക കാരണങ്ങളാണ് സര്‍വീസ് കുറച്ചതിന് പിന്നിലെന്നാണ് സൗദി എയര്‍ലൈന്‍സിന്റെയും മലിന്‍ഡോ എയറിന്റെയും വിശദീകരണം. കൊച്ചിയില്‍ നിന്നുളളതും കൊച്ചിയിലേക്കുളളതുമായ സര്‍വ്വീസുകളാണ് കുറച്ചത്. എന്നാല്‍ മറ്റ് വിമാനക്കമ്പനികള്‍ പഴയത് പോലെ സര്‍വ്വീസ് തുടരുമെന്ന് സിയാല്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി കപ്പ് ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുകയാണ്. മലേഷ്യയിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്.












Click it and Unblock the Notifications