ത്രിപുരയും സിപിഎമ്മിനെ കൈവിടുന്നു..!! നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്...!!!

  • By: Anamika
Subscribe to Oneindia Malayalam

അഗര്‍ത്തല: കേരളത്തെ കൂടാതെ ബിജെപിക്ക് പിടികൊടുക്കാതെ ഇടത് പക്ഷത്തിനൊപ്പം നിന്ന സംസ്ഥാനങ്ങളായിരുന്നു ത്രിപുരയും പശ്ചിമ ബംഗാളും. എന്നാല്‍ മുപ്പത് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. അപ്പോഴും കേരളവും ത്രിപുരയും ഉറച്ച് നിന്നു. എ്ന്നാലിപ്പോള്‍ ത്രിപുരയിലും സിപിഎമ്മിന് കാര്യങ്ങള്‍ അത്ര പന്തിയല്ല.

കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചെയ്യുന്നത്...!! ഞെട്ടിക്കുന്ന വിവരം പുറത്ത്...!!!

ത്രിപുരയും കൈവിടുന്നോ

ത്രിപുരയും കൈവിടുന്നോ

സിപിഎമ്മിന് ശക്തിയുള്ള ത്രിപുരയും കേരളവും ബിജെപി കണ്ണുവെച്ചിരിക്കുന്ന സംസ്ഥാനങ്ങളാണ്. നേതാക്കളെ മറുകണ്ടം ചാടിക്കുക എന്നതടക്കം പല തന്ത്രങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ബിജെപി പയറ്റുന്നത്. ത്രിപുരയില്‍ ബിജെപിയുടെ ആ തന്ത്രം ഫലിക്കുന്നുവെന്നാണ് ചില സംഭവങ്ങള്‍ തെളിയിക്കുന്നത്.

നേതാക്കൾ കൂറുമാറി

നേതാക്കൾ കൂറുമാറി

സിപിഎം നേതാവായ മുന്‍ ത്രിപുര സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍, മറ്റൊരു പ്രമുഖ നേതാവ് ജോയ് കിഷോര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയോട് ചേര്‍ന്നു. ത്രിപുര സിപിഎം നേതൃത്വത്തിന് ഞെട്ടല്‍ സമ്മാനിച്ചുകൊണ്ടാണ് നേതാക്കളുടെ ഈ കൂറുമാറ്റം.

രണ്ട് നേതാക്കൾ പാർട്ടി വിട്ടു

രണ്ട് നേതാക്കൾ പാർട്ടി വിട്ടു

നേരത്തെ ഒരു തവണ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേക്കേറിയ നേതാവാണ് ജിതേന്ദ്ര സര്‍ക്കാര്‍. 2008ലായിരുന്നു ഇദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിച്ചത്. കോണ്‍ഗ്രസ് അംഗമായാണ് ഇദ്ദേഹം അവസാനമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്..

സിപിഎമ്മിന് തിരിച്ചടി

സിപിഎമ്മിന് തിരിച്ചടി

2010ല്‍ കോണ്‍ഗ്രസ് വിട്ട് 2015ലാണ് ജിതേന്ദ്ര സര്‍ക്കാര്‍ സിപിഎമ്മിലേക്ക് തിരികെ എത്തിയത്. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവ് കൂടിയാണ് ജിതേന്ദ്ര. ത്രിപുരയിലെ പിന്നോക്ക സമുദായത്തിലെ ശക്തനായ നേതാവ് കൂടിയാണ് ഇദ്ദേഹം

പുറത്താക്കിയ നേതാവ്

പുറത്താക്കിയ നേതാവ്

ജോയ് കിഷോര്‍ ജമാഷ്യ അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നതാണ് സിപിഎം നടപടിയെന്നും താന്‍ നിരപരാധിയാണെന്നും ഇദ്ദേഹം പറയുന്നു.

പാർട്ടിക്ക് വിമർശനം

പാർട്ടിക്ക് വിമർശനം

ഇരു നേതാക്കളേയും സ്വീകരിച്ചുകൊണ്ട് ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും ഇരുനേതാക്കളും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

മോശം അനുഭവം

മോശം അനുഭവം

കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മിലേക്ക് തിരകെ ചെന്ന തനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്ന ബഹുമാനം തന്നില്ലെന്ന് ജിതേന്ദ്ര സര്‍്ക്കാര്‍ ആരോപിക്കുന്നു. ഒരിക്കല്‍ സിപിഎം വിട്ടവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തിരികെ ചെല്ലരുതെന്നും ചെന്നാല്‍ തന്റെ അനുഭവമായിരിക്കുമെന്നും ജിതേന്ദ്ര പറയുന്നു

പാർട്ടിയിലേക്ക് ഒഴുക്ക്

പാർട്ടിയിലേക്ക് ഒഴുക്ക്

സിപിഎമ്മില്‍ നിന്നും സംസ്ഥാനത്തെ മ്റ്റു പാര്‍ട്ടികളില്‍ നിന്നും നേതക്കളും അണികളും ബിജെപിയിലേക്ക് വരുന്നത് പാര്‍ട്ടിയെ ഏറെ ശക്തിപ്പെടുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംലാല്‍ പറയുന്നു.നിരവധി അഭിഭാഷകരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

English summary
Two CPI(M) leaders join BJP in Tripura
Please Wait while comments are loading...