• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മധ്യപ്രദേശിലെ രണ്ട് പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: സമീപകാലത്ത് കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 22 എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെ ഒന്നരവര്‍ഷം മാത്രം പ്രായമായ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്ക് അവിടേയും നിന്നില്ല. വിവിധ ഘട്ടങ്ങളിലായി ആറിലേറെ എംഎല്‍എമാര്‍ പിന്നെയും കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റു. 28 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേവലം 9 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. ഇപ്പോഴിതാ സിവിക് ബോഡി തിരഞ്ഞെടുപ്പ് പടിവാതില്‍ക്ക് എത്തി നില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും ശക്തമായൊരു തിരിച്ചടിയുണ്ടാരിക്കുകയാണ്.

രണ്ട് പ്രമുഖ നേതാക്കള്‍

രണ്ട് പ്രമുഖ നേതാക്കള്‍

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് സിവിക് ബോഡി തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് മുൻ എം‌എൽ‌എമാരായ രണ്ട് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാജ്ഗഡിൽ (ബിയോറ) നിന്നുള്ള പ്രതാപ് സിംഗ് മണ്ട്ലോയിയും ചിന്ദ്വാര ജില്ലയിലെ സൗസറിൽ നിന്നുള്ള അജയ് ചൗറേയുമാണ് പാര്‍ട്ടി വിട്ടത്.

ബിജെപി ആസ്ഥാനത്ത്

ബിജെപി ആസ്ഥാനത്ത്

ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, രാജ്യസഭാ അംഗം ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കി. മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്‌വിജയ സിങ്ങിന്റെ അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന വ്യക്തിയായിരുന്നു മാൻ‌ഡ്‌ലോയി. അർജുൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ചൗറിന്റെ പിതാവ് രേവനാഥ് ചൗറെ.

 പുരോഗതിക്കും വളർച്ചയ്ക്കും

പുരോഗതിക്കും വളർച്ചയ്ക്കും

ബിജെപി സംസ്ഥാന പ്രസിഡന്റ് വി ഡി ശർമ്മ, ജോയിന്റ് ജനറൽ സെക്രട്ടറി ഹിതാനന്ദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമാണ് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് സ്വീകരണച്ചടങ്ങില്‍ ചൗറെ പറഞ്ഞു. മധ്യപ്രദേശിന്റെ പുരോഗതിക്കും വളർച്ചയ്ക്കും ക്ഷേമത്തിനുമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ആത്മനിർഭർ എംപിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്യുമെന്ന് ചൗഹാന്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

കുടുംബത്തിന് വലിയ സ്വാധീനം

കുടുംബത്തിന് വലിയ സ്വാധീനം

മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാര ജില്ലയിലെ സൗൻസാർ മണ്ഡലത്തില്‍ ചൗരേ കുടുംബത്തിന് വലിയ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1998 ൽ കോൺഗ്രസ് എം‌എൽ‌എയായി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ചൗരെ. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന സൗന്ധ്യ സമുദായങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉള്ള വ്യക്തിയാണ് പ്രതാപ് സിംഗ് മണ്ട്ലോയി .

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

ഇരു നേതാക്കളുടേയും പാര്‍ട്ടി വിടല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1993 ൽ കോൺഗ്രസ് മണ്ട്ലോയിക്ക് ടിക്കറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് 1998 ൽ ദിഗ്‌വിജയ സിംഗ് അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്റെ പ്രദേശത്തിന്റെ വികസനത്തിനായി ഞാൻ ബിജെപിയിൽ ചേർന്നു. പാർട്ടി എനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്തം ഞാൻ സമർപ്പണത്തോടെ നിര്‍വ്വഹിക്കുമെന്നും ബിജെപി അഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

അത്തരമൊരു പ്രസ്താവന സ്വബോധം ഉള്ളവരാരും നടത്തില്ല; പ്രതിപക്ഷം വീണിടത്ത് കിടന്നുരുളുന്നുവെന്ന് എകെ ബാലൻ

കര്‍ഷക സമരത്തിനെതിരെ നിര്‍മ്മല സീതാരാമന്‍; സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തു

കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ മേയാന്‍ അനുവദിക്കില്ല; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി

English summary
two ex congress mla's joined bjp in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X