ഭീതിയൊഴിഞ്ഞു: മുസ്ലിം പണ്ഡിതര്‍ പാകിസ്താനില്‍ നിന്ന് തിരിച്ചെത്തി, സുഷമാസ്വരാജിനെ കാണും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനില്‍ നിന്നും കാണാതായ രണ്ട് മുസ്ലിം പണ്ഡിതര്‍ ദില്ലിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ദില്ലിയിലെത്തിയ ഇരുവരും കുടുംബാംഗങ്ങളോടൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണും. സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും ശക്തമായ ഇടപെടല്‍ നടത്തി തിരിച്ചെത്താന്‍ വഴിയൊരുക്കിയതില്‍ വിദേശകാര്യ മന്ത്രാലയത്തോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പ്രകടപ്പിച്ചിട്ടുണ്ട്. സയീദ് സാജിദ് അലി, സയീദ് ആസിഫ് അലി എന്നിവരാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ദില്ലിയിലെ ഹസ്‌റത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ പാക് സന്ദര്‍ശനത്തിനിടെയാണ് മാര്‍ച്ച് ആദ്യവാരത്തില്‍ കാണാതായത്. ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ ഇരുവരും പാക് ഇന്റലിജന്‍സ് ഏജന്‍സി ഐഎസ്‌ഐയുടെ കസ്റ്റഡിയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്രത്തിന്റേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തുന്നത്.

sushma-swaraj

80കാരനായ സയീദ് ആസിഫ് അലി നിസാമിയെയും മരുമകന്‍ നസീം അലി നിസാമിയേയും ദത്ത ദര്‍ബാര്‍ സന്ദര്‍ശിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് കാണാതായത്. എന്നാല്‍ മുത്താഹിദ ക്വാമി മൂവ്‌മെന്റുമായി ബന്ധം പുലര്‍ത്തിയെന്ന പേരില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സി ഐഎസ്‌ഐയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പാക് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും തിങ്കളാഴ്ച ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.

English summary
The two Indian clerics, who had gone missing in Pakistan, landed in India on Monday. The duo, along with their families, will meet External Affairs Minister Sushma Swaraj later in the day.
Please Wait while comments are loading...