കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് രണ്ട് ഇന്ത്യക്കാര്‍ തിരിച്ചെത്തി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് രണ്ട് ഇന്ത്യക്കാര്‍ കൂടി രക്ഷപ്പെട്ടു. മൊസൂളില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ജലശുദ്ധീകരണ പ്ളാന്റില്‍ ജോലി ചെയ്തിരുന്ന ഇമ്രാന്‍ രജപുട്ട്, അല്‍ത്താഫ് ഗാന്ധി എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവരും ദില്ലിയിലെത്തി.

ഇരുവരും കുടുംബാംഗങ്ങളോടൊപ്പം മാധ്യമങ്ങളെ കാണുകയും ഇറാഖിലെ ഭീകരാന്തരീക്ഷത്തെപ്പറ്റി വിവരിയ്ക്കുകയും ചെയ്തു. തീവ്രവാദികളുടെ ശക്തി കേന്ദ്രമായ മൊസൂളില്‍ ആയിരുന്നു ഇരുവരും. സംഘര്‍ഷം രൂക്ഷമായ പ്രദേശത്ത് ഇരുവരും കുടുങ്ങിയത് ദിവസങ്ങളോളം. സൈന്യമെത്തി രക്ഷപ്പെടുത്തുമെന്നാണ് മേലധികാരി തങ്ങളോട് പറഞ്ഞതെന്നും എന്നാല്‍ ദിവസങ്ങളോളം കാത്തിട്ടും തങ്ങളെ രക്ഷിയ്ക്കാന്‍ സൈന്യമെത്തിയില്ലെന്നും അല്‍ത്താഫും ഇമ്രാനും പററഞ്ഞു.

Iraq

പിടിച്ചടക്കിയ നഗരങ്ങളിലെ വീടുകള്‍ ഉള്‍പ്പടെയുള്ളവ തകര്‍ത്ത് തീവ്രവാദികള്‍ കൊള്ള നടത്തുന്നതായും രക്ഷപ്പെട്ട ഇന്ത്യക്കാര്‍ പറഞ്ഞു. 39 ഓളം ഇന്ത്യക്കാരെയാണ് ഇറാഖില്‍ സുന്നി തീവ്രവാദികള്‍ തടവിലാക്കിയത്. 2 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതോടെ ഇറാഖില്‍ നിന്ന് ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 16 ആയി. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English summary
Two Indians return from Iraq, share stories of the conflict zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X