കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്ത മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റ് നില്‍ക്കാത്ത മാധ്യമപ്രവര്‍ത്തകരെ പരിപാടിക്കിടയില്‍ പുറത്താക്കി. ജമ്മു കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററി രജിമെന്റ് പാസിങ് ഔട്ട് പരേഡിനിടെയാണ് രണ്ട് മാധ്യമപ്രവര്‍ത്തകരെ സൈനിക ഓഫീസര്‍ പുറത്താക്കിയത്.

ദേശീയഗാനത്തെയും ഇന്ത്യന്‍ പതാകയെയും ഇവര്‍ അപമാനിച്ചതായി പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇരിക്കുന്ന ചിത്രം ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറത്തുവിട്ടിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും നില്‍ക്കുമ്പോള്‍ ഇരുവരും ഇരിക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്.

സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ആര്‍മി പരിപാടി കവര്‍ ചെയ്യാനാണ് തങ്ങളെ ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനല്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ വാര്‍ത്തയ്ക്കുള്ള കുറിപ്പുകള്‍ തയ്യാറാക്കുകയായിരുന്നു താന്‍. ദേശീയഗാനാലാപനം കഴിഞ്ഞശേഷം ഒരു കേണല്‍ തനിക്കടുത്തെത്തി. പരിപാടിക്കെത്തിയ എല്ലാ ആളുകളും ദേശീയഗാനത്തിനിടെ എഴുന്നേറ്റുനിന്നു. നിങ്ങള്‍ മാത്രം അത് ചെയ്തില്ല. ഇത്തരം ആളുകള്‍ ഇവിടെ ആവശ്യമില്ലെന്നും പുറത്തുപോകണമെന്നും കേണല്‍ ആവശ്യപ്പെട്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

കാശ്മീര്‍ റഡാര്‍ കറസ്‌പോണ്ടന്റ് ജുനൈദ് ബസാസിനോടാണ് കേണല്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. റൈസിങ് കാശ്മീരിന്റെ കറസ്‌പോണ്ടന്റിനോടും പരിപാടിയില്‍ നിന്നും വിട്ടുപോകാന്‍ കേണല്‍ ആവശ്യപ്പെട്ടു.

English summary
Two journalists asked to leave army event as they didn't stand up during national anthem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X