അകാലിദളുമായി സഖ്യമുണ്ടാക്കി....രണ്ട് നേതാക്കള്‍ ബിഎസ്പി വിട്ടു, മായാവതിക്കെതിരെ പടയൊരുക്കം
ഛണ്ഡീഗഡ്: പഞ്ചാബില്‍ ബിഎസ്പിക്ക് സഖ്യമുണ്ടാക്കിയതിന് പിന്നാലെ വന്‍ തിരിച്ചടി. രണ്ട് നേതാക്കളെ അവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. ശിരോമണി അകാലിദളുമായിട്ടാണ് ബിഎസ്പി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. യുപിയിലെ പോലെ പഞ്ചാബിലും മായാവതിയുടെ നയങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുകയാണ്. ബിഎസ്പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ രജ്പല്‍ രാജുവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ തന്നെ ഒബിസി വിംഗ് പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ഷാലിമാര്‍ രാജിവെക്കുകയും ചെയ്തു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് സുഖ്ബീറിന്റെ രാജി. അതേസമയം വലിയ ജനപ്രീതിയുള്ള നേതാവാണ് രജ്പല്‍ രാജു. അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടം ബിഎസ്പിക്കുണ്ടാക്കുമെന്ന് ഉറപ്പാണ്. സുഖ്ബീര്‍ നേരത്തെ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. ഇരുവരും മായാവതിയുടെ നടപടികളില്‍ കടുത്ത അതൃപ്തിയിലായിരുന്നു. പഞ്ചാബിലെ നേതൃത്വം മായാവതിയെ സീറ്റ് വിഭജനത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ ആരോപിക്കുന്നു.
സംസ്ഥാന നേതൃത്വത്തിലെ ഒരു നേതാവിനോട് പോലും ചോദിക്കാതെയാണ് നേതൃത്വം അകാലിദളുമായി സഖ്യമുണ്ടാക്കിയതെന്ന് സുഖ്ബീര്‍ പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പി വളരെ പിന്നിലാവുമെന്ന് ഉറപ്പാണ്. അത്രയ്ക്കും മോശമാണ് ബിഎസ്പിക്ക് കിട്ടിയിരിക്കുന്ന സീറ്റുകള്‍. ജയിക്കാവുന്ന എല്ലാ സീറ്റുകളും അകാലിദളിനാണ് നല്‍കിയിരിക്കുന്നതെന്ന് സുഖ്ബീര്‍ പറഞ്ഞു. ഇതെല്ലാം സംസ്ഥാന നേതൃത്വം അറിഞ്ഞ് ചെയ്യുന്നതാണെന്നും അദ്ദേഹംആരോപിച്ചു. താന്‍ മാത്രമല്ല, നിരവധി നേതാക്കള്‍ ബിഎസ്പിയില്‍ നിന്ന് രാജിവെക്കും. പാര്‍ട്ടി അവരുടെ ആശയത്തില്‍ നിന്ന് വ്യതിചലിച്ചെന്നും സുഖ്ബീര്‍ വ്യക്തമാക്കി.
Recommended Video
25 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബില്‍ ബിഎസ്പിയും അകാലിദളും ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. പഞ്ചാബില്‍ വലിയൊരു ദളിത് വോട്ടുബാങ്കുണ്ട്. ഇത് സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സഖ്യം. അതിലൂടെ അകാലിദളിന് വീണ്ടും അധികാരത്തില്‍ വരാമെന്നായിരുന്നു വിലയിരുത്തല്‍. ജനസംഖ്യയുടെ 31 ശതമാനത്തോളം പഞ്ചാബില്‍ ദളിതരാണ്. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും അകാലിദളും സഖ്യമായി മത്സരിച്ചിരുന്നു. പഞ്ചാബില്‍ 13 സീറ്റും സഖ്യം നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലാണ് ബിഎസ്പി മത്സരിക്കുക. ദോബ മേഖലയില്‍ എട്ട് സീറ്റിലാണ് ബിഎസ്പി മത്സരിക്കുക. ഇത് ദളിത് ഭൂരിപക്ഷ മേകലയാണ്.












Click it and Unblock the Notifications